മനാമ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന് ബഹ്റൈന്‍ അംഗീകാരം നല്‍കി. ദേശീയ ആരോഗ്യ റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ആദ്യ ഒറ്റ ഡോസ് വാക്സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കൊവിഡ് വാക്സിന്‍. ഇതോടെ എമര്‍ജന്‍സി ഉപയോഗത്തിനായി ബഹ്റൈനില്‍ അംഗീകരിച്ച കൊവിഡ് വാക്സിനുകള്‍ അഞ്ചായി. ചൈനയുടെ സിനോഫം, അമേരിക്കയുടെ ഫൈസര്‍, ബ്രിട്ടന്റെ ആസ്ത്രസെനിക-ഓക്സ്ഫോര്‍ഡ്, റഷ്യയുടെ സ്പുത്‌നിക് V എന്നീ വാക്സിനുകളാണ് നേരത്തെ ബഹ്റൈന്‍ അംഗീകരിച്ചിരുന്നത്.
ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ വകഭേദം ഉള്‍പ്പെടെയുള്ള കടുത്ത കൊവിഡ് -19 വൈറസ് ബാധ തടയുന്നതിന് ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്‍ വളരെ ഫലപ്രദമാണെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസിനെതിരെ ഒരു ഡോസ് ലഭിച്ച പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി ഡിജിറ്റല്‍ കൊവിഡ്-19 വാക്‌സിന്‍ പാസ്പോര്‍ട്ട് പുറത്തിറക്കിയ ലോകത്തെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്റൈന്‍.
Be the first to comment