ധക്ക: ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 32 ആയി. നിരവധി പേരെ കണ്ടെത്താനുണ്ട്. രക്ഷപ്പെട്ട 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടക്കന്‍ മേഖലയിലെ പ്രശസ്തമായ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട തീര്‍ത്ഥാടകരായ സ്ത്രീകളും കുട്ടികളുമാണ് ചെറുബോട്ടില്‍ കൂടുതലായുണ്ടായിരുന്നത്. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം 60 ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. ബോഡ എന്ന സ്ഥലത്തെ കരോട്ടാവ നദിയിലാണ് ദുരന്തം. നൂറോളം പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് കരുതുന്നു. ഇവരില്‍ കൂടുതല്‍ പേരും തീര്‍ത്ഥാടകരാണ്.
Be the first to comment