
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ വിവിധ സ്ഥലങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച്ച ജുമുഅ നമസ്‌ക്കാരാനന്തരം പല സ്ഥലങ്ങളിലും വലിയ തോതിലാണ് നിരോധനാജ്ജ ലംഘിച്ച് ആളുകള്‍ പൗരത്വ നിയമത്തിനെതിരായ സമരങ്ങളില്‍ അണി നിരന്നത്. തുടര്‍ന്ന് സമരക്കാരും പൊലിസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു. കല്ലേറിലും ലാത്തി ചാര്‍ജിലും നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. 50തോളം പൊലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടൊണ് വിവരം. എന്നാല്‍ സമരക്കാര്‍ക്ക് നേരെ പൊലിസ് വെടിവെച്ചിട്ടില്ലൊണ് അധികൃതര്‍ വെളിപ്പെടുത്തുത്. സംസ്ഥാനത്ത് നടക്കു സമരങ്ങളില്‍ പുറത്തുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടെന്നും അവരെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെും യുപി പൊലിസ് മേധാവി ഒ.പി സിങ് പറഞ്ഞു.
Be the first to comment