മലപ്പുറം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കാനിരിക്കെ 1.28 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. ഇവരില്‍ പകുതിയിലേറെയും മലബാറിലാണ്. ഈ വര്‍ഷം 4,59,330 അപേക്ഷകളാണ് പ്ലസ് വണ്‍ ഏകജാലകം വഴി ലഭിച്ചത്. ആദ്യ മൂന്ന് അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ ഇവരില്‍ 1,28,612 പേര്‍ക്കാണ് സീറ്റ് ലഭിക്കാതിരുന്നത്. കൂടുതല്‍ ബാച്ചും സീറ്റും അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും നേരത്തെയുള്ള സീറ്റുകളില്‍ തന്നെയാണ് നിലവില്‍ മൂന്ന് അലോട്‌മെന്റുകളും നടത്തിയത്.
മലബാറിലാണ് സീറ്റ് പ്രതിസന്ധി രൂക്ഷം. ഈ വര്‍ഷം പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 2,40,548 അപേക്ഷകളാണ് ലഭിച്ചത്. ആദ്യ മൂന്ന് അലോട്‌മെന്റുകള്‍ കഴിഞ്ഞപ്പോള്‍ 1,54,866 പേര്‍ക്കാണ് അവസരം ലഭിച്ചത്. 30,066 പേര്‍ക്ക് ഹയര്‍ ഓപ്ഷനും ലഭിച്ചു. എന്നിട്ടും 54,616 പേര്‍ പുറത്താണ്.
ആദ്യ മൂന്ന് അലോട്‌മെന്റിലും ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷ പുതുക്കണം. ജൂലൈ 10 മുതല്‍ ഓഗസ്റ്റ് നാലുവരെയാണ് സപ്ലിമെന്ററി അലോട്‌മെന്റിനുള്ള സമയപരിധി. മൂന്നാം അലോട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളുടെ വിവരം ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിന് കാത്തുനില്‍ക്കാതെ പലരും ഫീസ് നല്‍കി അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ചേരുകയാണ്.
Be the first to comment