ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറിനെ സഹായിച്ച ഷക്കീര്‍ ബഷീറിനെ പൊലിസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഓവര്‍ഗ്രൗണ്ട് വര്‍ക്കറാണ് ഇയാള്‍. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് ചോദ്യംചെയ്യലിനായി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.
2018 അവസാനം മുതല്‍ ആക്രമണം നടന്ന 2019 ഫിബ്രവരി 14 വരെ ഇവര്‍ അറസ്റ്റിലായ ശാക്കിര്‍ ബഷീര്‍ മഗ്രേയുടെ വീട്ടിലാണ് താമസിച്ചതെന്ന് എന്‍.ഐ.എ അറിയിച്ചു. 2019 ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പ്പത് സി.ആര്‍.പി.എഫ്. അംഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Be the first to comment