ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലവര്‍ഷ മുന്നറിയിപ്പിന് നല്കുന്ന പ്രധാന്യം കോവിഡ് അറിയിപ്പിനും നല്‍കണമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.
ജനങ്ങള്‍ കോവിഡ് അറിയിപ്പുകള്‍ക്ക് പ്രധാന്യം നല്‍കുന്നില്ല. ലാഘവത്തോടെയാണ് മുന്നറിയിപ്പുകളെ ജനം കാണുന്നായും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ടം വര്‍ധിച്ചാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കാം. പ്രധാന മന്ത്രിയും കോവിഡ് വ്യാപനത്തെകുറിച്ച് ആശങ്കകള്‍ പങ്ക് വച്ചിരുന്നു.
Be the first to comment