തൗഹീദ് വിശ്വാസ വൈകല്യം സംഭവിക്കുമ്പോള്‍

ഇസ്ലാമിക വിശ്വാസപ്രമാണങ്ങളുടെ അടിത്തറയാണ് തൗഹീദ്. ഏകദൈവാടിസ്ഥാനമായ ജീവിത രീതിയാണ് തൗഹീദ് വിവക്ഷിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളിലായി തൗഹീദിനെ പരാമര്‍ശിച്ചിട്ടുണ്ട്, മാത്രമല്ല പണ്ഡിതമതവും തൗഹീദിനെ വിശദമായി വിവരിച്ചിട്ടുണ്ട്. അതിന്‍െ രത്നച്ചുരുക്കം വളരെ സരളമായി ഗ്രഹിക്കാന്‍ സാധിക്കും. അല്ലാഹു അവന്‍റെ സത്തയിലും ഗുണത്തിലും പ്രവൃത്തിയിലും ഏകനാണെന്ന് വിശ്വസിക്കലാണ് അതിന്‍റെ ആകെത്തുക. ഈ വിവരണത്തിലെ സംശയങ്ങള്‍ക്ക് മഹാനായ സഅദുദ്ദീന്‍ തഫ്താസാനി വിശദീകരണം നല്‍കുന്നുണ്ട്. അതായത് ദൈവികമായ ജ്ഞാനവും പ്രവൃത്തികളും സൃഷ്ടികളുടേതില്‍ നിന്നും തികച്ചും വ്യത്യസ്തവും അനാദ്യവുമാണെന്ന് സാരം.

പക്ഷേ, ബിദഈ വിശ്വാസങ്ങളുടെ അരികുചേര്‍ന്ന് വഹ്ദാനിയ്യത്തിനെ നിര്‍വ്വചിക്കാന്‍ മുതിര്‍ന്നതാണ് ചിലരുടെ വിശ്വാസ വൈകല്യത്തിന് കാരണമായത്. വാഗ്മികളുടെ പദാടിസ്ഥാന പ്രഭാഷണങ്ങളില്‍ വിശ്വാസം കളഞ്ഞുകുളിച്ചവര്‍ ഇതുവരെ വഹ്ദാനിയ്യത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. കൂടാതെ, പറഞ്ഞു പഴകിയ കൂട്ടുപ്രാര്‍ത്ഥനയും മൗലിദ് ആഘോഷവും വീണ്ടും വിഷയീഭവിപ്പിച്ച് രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇക്കൂട്ടര്‍ നവോത്ഥാനത്തിന്‍റെ നൂറ്റാണ്ടും ആഘോഷിച്ചു. പക്ഷെ ആട് സലഫിസത്തിന്‍റെ വാദപ്രതിവാദങ്ങളില്‍ നിന്നുതന്നെ ഈ വിഭാഗത്തിന്‍റെ നവോത്ഥാനമാതൃക സമൂഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ശര്‍ഇയ്യായ വിശദീകരണം ഈ വിഷയ സംബന്ധിയായ ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും ഒരു ബഹുസ്വര രാജ്യത്ത് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ ഗ്രൂപ്പിസ്റ്റ് ചിന്തകള്‍ ഇളക്കി വിട്ടതിനാലാണ് പണ്ഡിത വൃന്ദം ഈ വിഷയത്തില്‍ ഇടപെടാന്‍ കാരണം.പരിശുദ്ധ ദീനിനെതിരെ ശത്രുകരങ്ങള്‍ ഒന്നായ ഈ അവസരത്തില്‍ മതത്തിനകത്തുള്ള അഭിപ്രായാന്തരങ്ങള്‍ പര്‍വ്വതീകരിച്ച് കൊണ്ട് കൊട്ടിഘോഷിക്കല്‍ ആപല്‍ക്കരമാണെന്ന്തിരിച്ചറിയണം.

ഒരു ഇസ് ലാമിക വിശ്വാസിയെ സംബന്ധിച്ചടുത്തോളം ഇഹ്സാനിലധിഷ്ഠിതമായ ആരാധനയാണ് തൗഹീദ്. അല്ലാഹുവിനെ ഹൃദയത്തില്‍ പ്രധിഷ്ഠിച്ച് കൊണ്ടുള്ള ആരാധനയിലൂടെയാണ് തൗഹീദിലേക്ക് എത്തിച്ചേരാന്‍ സാധിക്കുക. അല്ലാഹു സ്നേഹിച്ച അവന്‍റെ ദാസډാരെ വസീലയാക്കുന്നത് ഇതിന്‍റെ ഭാഗം തന്നെയാണ്. മഹാډാരെ ഇടതേടിക്കൊണ്ടുള്ള പ്രാര്‍ത്ഥന അനുവദ്നീയമാണെന്നുള്ളതിന് ആധികാരിക തെളിവുകള്‍ നിരവധിയാണ്. ഇവിടെ കേവലബുദ്ധി കൊണ്ടുള്ള ചിന്തകള്‍ ഉരുത്തിരിഞ്ഞതിനാലാണ് ബിദഈകള്‍ക്ക് ഇടതേടല്‍ ശര്‍ക്കായിമാറാന്‍ കാരണം. ഈ വിഷയസംബന്ധിയായ ഹദീസും ഇജ്മാഇയ്യായ അഭിപ്രായങ്ങളും വിശദപഠനങ്ങള്‍ക്ക് വിദേയമാക്കിയാല്‍ സുന്നത്ത് ജമാഅത്തിന്‍റെ തൗഹീദ് സുഭദ്രമാണെന്ന് കണ്ടെത്താന്‍ കഴിയും. അതിനാല്‍ ശറഈയായ വിശ്വാസങ്ങളെ രാഷ്ട്രീയവല്‍കരിക്കുന്നതില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവര്‍ പിډാറുക തന്നെ വേണം. തൗഹീദിനെ നിര്‍വചിക്കാന്‍ ഇസ് ലാമിക പണ്ഡിതډാരുള്ളപ്പോള്‍ രാഷ്ട്രീയാഭിപ്രായങ്ങള്‍ ആര്‍ക്കും ആവശ്യമില്ല.

 

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*