ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മുഖമായി മാറിയ ഷഹീന്‍ ബാഗില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടി. പ്രതിഷേധിക്കുന്നവര്‍ ദേശീയ പതാക വാനിലുയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തു. ഒപ്പം ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.
ആയിരങ്ങളാണ് രാവിലെ തന്നെ ഷഹീന്‍ ബാഗിലേക്ക് ഒഴുകിയെത്തിയത്. തീവണ്ടിയില്‍ വച്ച് സംഘ്പരിവാര്‍ മര്‍ദിച്ചു കൊന്ന ജുനൈദിന്റെ ഉമ്മ സൈറ ബാനുവും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ചേര്‍ന്നാണ് ഷഹീന്‍ ബാഗില്‍ പതാക ഉയര്‍ത്തിയത്.
കഴിഞ്ഞ ഒരു മാസത്തിലേറെ കാലമായി ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ എന്‍.ആര്‍.സിക്കും സി.എ.എയ്ക്കും എതിരെ സമരം നടന്നുവരികയാണ്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി നേതാക്കളും വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും എത്തുന്നുണ്ട്.
Be the first to comment