തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടങ്ങായിനിരിക്കുന്ന മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ റിപ്പോർട്ട് പൂർത്തിയാക്കി. റിപ്പോർട്ട് അര്‍ബന്‍ മാസ് ട്രാന്‍സിസ്റ്റ് കമ്പനി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കൈമാറി. ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗം റിപ്പോര്‍ട്ട് പരിഗണിക്കും. ഇതിനനനുസരിച്ചായിരിക്കും പദ്ധതിയുടെ ഭാവി നിശ്ചയിക്കുക.
ഏത് തരത്തില്‍ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് തീരുമാനിക്കുന്നത്. മെട്രോ റെയിലിന് പകരം ലൈറ്റ് മെട്രോ മതിയോ എന്ന കാര്യത്തിലും ഉടൻ തീരുമാനമെടുക്കും. 2015 ൽ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാൽ എട്ട് വർഷങ്ങൾക്കിപ്പുറവും പദ്ധതി പ്രാരംഭ ദിശയിലാണ്. 6728 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിര്‍മാണ ചുമതലയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. തിരുവനന്തപുരത്തിന്റെ പഠനം പൂർത്തിയായപ്പോൾ കോഴിക്കോട് മെട്രോ റെയില്‍ സംബന്ധിച്ച പഠനം പൂര്‍ത്തീകരിച്ചിട്ടില്ല
Be the first to comment