തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; ഡിസംബര്‍ എട്ടിന് തുടങ്ങും, വോട്ടെണ്ണല്‍ ഡിസംബര്‍ 16ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക മൂന്ന് ഘട്ടങ്ങളിലായി. ഡിസംബര്‍ എട്ടിനാണ് ആദ്യഘട്ടം.

ഘട്ടം-1

ഡിസംബര്‍ 8 ചൊവ്വ

തിരുവനന്തപുരം

കൊല്ലം

പത്തനംതിട്ട

ആലപ്പുഴ

ഇടുക്കി

ഘട്ടം- 2

ഡിസംബര്‍ 10 വ്യാഴം

കോട്ടയം

എറണാകുളം

തൃശൂര്‍

പാലക്കാട്

വയനാട്

ഘട്ടം- 3

ഡിസംബര്‍ 14 തിങ്കള്‍

മലപ്പുറം

കോഴിക്കോട്

കണ്ണൂര്‍

കാസര്‍കോട്

വോട്ടെണ്ണല്‍

ഡിസംബര്‍ 16 ബുധനാഴ്ച

തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും. ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത് . 2.71 കോടി വോട്ടര്‍മാരാണ് നിലവില്‍ വോട്ടര്‍ പട്ടികയിലുള്ളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ പത്തിന് പ്രസിദ്ധീകരിക്കും.

941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 ഡിവിഷനുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നവംബര്‍ 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രമുപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. ഇതിനായുള്ള വോട്ടിങ് മെഷീനുകളുടെ പരിശോധന ഏതാണ്ട് പൂര്‍ത്തിയായി. തെരഞ്ഞെടുപ്പന്റെ എല്ലാ ഘട്ടങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടക്കുക. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കും. ഇതിനായി മൂന്ന് ദിവസം മുമ്പ് അപേക്ഷിക്കണം.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.