തിരുവനന്തപുരം: 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേധാവിത്വം. പത്ത് ജില്ലകളിലെ 15 സീറ്റുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ എല്‍.ഡി.എഫ് 11സീറ്റുകളിലൊതുങ്ങി. ബി.ജെ.പിയും ഒരു സീറ്റില്‍ വിജയിച്ചു. സി.പി.എം സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്തെ കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡ് ബി.ജെ.പി പിടിച്ചെടുക്കുകയും ചെയ്തു.
എം.പി മാരായി തിരഞ്ഞടുക്കപ്പെട്ടതിനെത്തുടര്ന്ന് രണ്ടുപേര്‍ രാജിവച്ച സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്തും യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. ഷൊര്‍ണൂര്‍ നഗരസഭയിലെ 17-ാം വാര്‍ഡാണ് യു.ഡി.എഫ് നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ പി.ആര്. പ്രവീണ്‍ 479 വോട്ടിന് ജയിച്ചു. കൗണ്‍സിലറായിരുന്ന വി.കെ.ശ്രീകണ്ഠന് എം.പിയായതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
രമ്യഹരിദാസ് രാജിവെച്ച കോഴിക്കോട് കുന്നമംഗലം ബ്ലോക്കിലെ പൂവാട്ട്പറമ്പ് ഡിവിഷനും കോണ്‍ഗ്രസ് നിലനിറുത്തി. കോണ്‍ഗ്രസിലെ നസീബ റായിയാണ് വിജയിച്ചത്. എല്‍.ഡി.എഫിലെ ദീപയെ തോല്‍പ്പിച്ചത് 905 വോട്ടുകള്‍ക്ക്. രമ്യ ഹരിദാസ് 1537 വോട്ടിനായിരുന്നു മുന്‍പ് ഇവിടെ വിജയിച്ചത്.
മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി ഡിവിഷന് എല്‍.ഡി.എഫ് നിലനിര്‍ത്തി. വി.എം സുനിത 700വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെവിജയിച്ചത്.
കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 എല്‍.ഡി.എഫ് നിലനിര്‍ത്തി.സി.പി.എം സ്ഥാനാര്‍ഥി അനിത പറക്കുന്നത്ത് 255 വോട്ടിന് വിജയിച്ചു.
മലപ്പുറം നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ പെരുമ്പാള്‍ പന്ത്രണ്ടാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. 23 വോട്ടിനാണ് സാഹിറ റഷീദ് വിജയിച്ചത്.
മണ്ണാര്‍ക്കാട് തെങ്കര പഞ്ചായത്തിലെ മണലടി വാര്‍ഡില്‍ എല്‍.ഡി.എഫ് വിജയിച്ചു. എല്‍.ഡി.എപിലെ സി.എച്ച് ഷനൂബ് 270 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
പാലക്കാട് നഗരസഭയിലെ 17-ാം വാര്‍ഡ് നരികുത്തി യുഡിഎഫ് നിലനിര്‍ത്തി. റിസ്വാനയാണ് വിജയിച്ചത്.
പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12;ാം വാര്‍ഡിലും എല്‍.ഡി.എഫാണ് വിജയിച്ചു. രതിമോളാണ് വിജയിച്ചത്.
പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡായ നെല്ലിയാമ്പതിയിലെ പുലയമ്പാറ ഒന്നാം വാര്‍ഡിലും എല്‍.ഡി.എഫ് വിജയിച്ചു. വി മീനയാണ് വിജയം ഉറപ്പിച്ചത്.
പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫിലെ കെ.യശോദയാണ് വിജയിച്ചത്.
Be the first to comment