കൊറോണ വൈറസ് ലോക സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നു വിലയിരുത്തൽ
റിയാദ്: ഈ വർഷം നവംബറിൽ റിയാദിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി സാമ്പത്തിക സമ്മേളനം റിയാദിൽ അരങ്ങേറി. ഇന്ത്യയിൽ നിന്നും ധനകാര്യ മന്ത്രി നിർമല സീതാരാമൻ സമ്മേളനത്തിൽ പങ്കെടുത്തു. 20 രാജ്യങ്ങളിലെ ധന കാര്യ മന്ത്രിമാരും അതത് രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് ഗവർണർമാരുമാണ് റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. റിയാദ് റിട്സ് കാൾട്ടൻ ഹോട്ടലിൽ ശനിയാഴ്‌ച സിംപോസിയത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഇൻറർനാഷനൽ ടാക്സേഷൻ’ എന്ന വിഷയം രണ്ട് സെഷനുകളിലായി നടന്ന സിമ്പോസിയത്തിൽ ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനും പങ്കെടുത്തിരുന്നു.
സാമ്പത്തിക സമ്മേളനം റിട്സ് കാൾട്ടൻ ഹോട്ടലിൽ ഞായാറാഴ്ചയാണ് അരങ്ങേറിയത്. സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആൻ അധ്യക്ഷത വഹിച്ചു. കൊറോണ വൈറസ് ലോക സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതാണ് സാമ്പത്തിക മന്ത്രിമാരുടെ യോഗത്തിലെ പ്രധാന ചര്‍ച്ചയെന്നും സഊദി കേന്ദ്ര ബാങ്കായ സഊദി മോണിറ്ററിങ് അതോറിറ്റി ഗവർണർ അഹമ്മദ് അല്‍ഖലീഫി പറഞ്ഞു.
Be the first to comment