റിയാദ്: അടുത്ത വർഷം സഊദിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി സഊദി അറേബ്യ ഏറ്റെടുത്തു. ജപ്പാനിലെ നഗോയയിൽ ചേർന്ന ജി-20 വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് അധ്യക്ഷ സ്ഥാനം സഊദി അറേബ്യ ഔദ്യോഗികമായി സ്വീകരിച്ചത്. സഊദി സംഘത്തിന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്തത്. ജി 20 യുടെ പ്രവർത്തനത്തിനും നേതൃത്വത്തിനും ജപ്പാന് സഊദി അറേബ്യ നന്ദി അറിയിച്ചു.
ജി-20 കൂട്ടായ്മക്ക് നേതൃത്വം നൽകി സഊദി മുന്നോട്ടു വെക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ ജി-20 അധ്യക്ഷ സ്ഥാനം ആരംഭിക്കുന്ന ഡിസംബർ ആദ്യത്തിൽ പരസ്യപ്പെടുത്തും. ആഗോള സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിന് അടുത്ത മാസം ആദ്യ വാരത്തിൽ ജി-20 ധനമന്ത്രിമാർ റിയാദിൽ യോഗം ചേരും.
Be the first to comment