
2017 ഡിസംബര്‍ 6 ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിവാദ ജറുസലേം തലസ്ഥാന പ്രഖ്യാപനം നടത്തിയതോടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വീണ്ടും പ്രശ്നകലുഷിതമായിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയും ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും അമേരിക്കയുടെ ഈ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുകയും അതിേډല്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തുകഴിഞ്ഞു. കൂടാതെ ഫലസ്തീനിലും ലോകത്തിന്‍റെ മറ്റു പല പ്രദേശങ്ങളിലും യു.എസ് വിരുദ്ധ പ്രതിഷേധങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. എങ്കിലും അമേരിക്കന്‍ സാമ്രാജ്യത്വ തമ്പുരാക്കډാര്‍ തങ്ങളുടെ ധാര്‍ഷ്ട്യത്തില്‍ ഉറച്ചുനില്‍ക്കുക തന്നെയാണ്.
വാസ്തവത്തില്‍ ഫലസ്തീന്‍ ഇസ്രാഈല്‍ പ്രശ്നത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി ആഗോള രാഷ്ട്രങ്ങള്‍ കൂടിച്ചേര്‍ന്ന് തയ്യാറാക്കിയ ‘ദ്വിരാഷ്ട്ര ഫോര്‍മുല’ക്ക് വിഘാതം സൃഷ്ടിക്കുന്ന നയനിലപാടുകളിലൂടെ പശ്ചിമേഷ്യയില്‍ വീണ്ടും ചോരക്കളമൊരുക്കാനുള്ള കുത്സിത ശ്രമങ്ങളാണ് അമേരിക്കന്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ടെല്‍ അവിവില്‍ നിന്നും യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാന്‍ 1955 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നുവെങ്കിലും ലോകത്തെ പ്രധാനപ്പെട്ട മൂന്ന് മതവിഭാഗങ്ങളുടെ പുണ്യനഗരിയെ ഇസ്രാഈലിന് തീറെഴുതിക്കൊടുത്താലുണ്ടാകുന്ന പരിണിത ഫലങ്ങള്‍ കണക്കിലെടുത്ത് ഇക്കാലംവരെയുള്ള യു.എസ് പ്രസിഡന്‍റുമാര്‍ അതിനെ നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്.
അങ്ങനെ വര്‍ഷങ്ങളായി ഫയലുകള്‍ക്കിടയില്‍ പൊട്ടാതെ കിടന്ന ‘കുഴി’ ബോംബാണ് ഇപ്പോള്‍ ട്രംപ് ചവിട്ടിപ്പൊട്ടിച്ചിരിക്കുന്നത്. പുരാതന കാലം മുതലേ ജറൂസലേം മുസ്ലിം, ജൂത, ക്രൈസ്തവ മതവിശ്വാസികളുടെ പുണ്യകേന്ദ്രമാണ്. ഈ മൂന്ന് മതവിഭാഗങ്ങളുടെയും പ്രധാന ചരിത്ര സംഭവങ്ങള്‍ ജറൂസലേമുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒരിക്കലും വിസ്മരിക്കാന്‍ പറ്റാത്ത പ്രദേശമാണ് ജറൂസലേം. അവരുടെ പല ചരിത്ര നിയോഗങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ ദൈവം തിരഞ്ഞെടുത്ത പ്രദേശമാണത്. മഹാനായ സുലൈമാന്‍ നബി(അ) നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്ന പുണ്യഗേഹമാണ് ബൈത്തുല്‍ മുഖദ്ദസ്. മൂസാ നബി(അ)ന്‍റെ അന്ത്യവിശ്രമ സ്ഥാനവും ജറൂസലേം തന്നെ.
കൂടാതെ ഒരു കാലത്ത് മുസ്ലിംകളുടെ ഖിബ്ലയും തിരുനബി(സ) തങ്ങളുടെ ആകാശയാത്രക്ക് സാക്ഷിയായ ഭൂമിയുമായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ മറ്റു പല സംഭവങ്ങള്‍ക്കും ജറൂസലേം രംഗവേദിയാവുകയും ചെയ്തിട്ടുണ്ട്. മുസ്ലിംകളുടെ പോലെ ജൂതരുടെയും ക്രൈസ്തവരുടെയും മതപാശ്ചാത്തല ചരിത്രസംഭവങ്ങള്‍ അരങ്ങേറിയതും ജറൂസലേമിലാണ്. ഇരു മതങ്ങളും പുണ്യാളډാരായി കാണുന്ന മോശയുടെ അന്ത്യവിശ്രമ സ്ഥാനവും സോളമന്‍ നിര്‍മ്മിച്ച ബൈത്തില്‍ മുഖദ്ദസും അവരുടെയുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളും നടന്നിട്ടുള്ളത് ജറൂസലേമിലാണ്. അതിനാല്‍ തങ്ങളുടെ പുണ്യതീര്‍ത്ഥാടന നഗരിയായിട്ടാണ് അവര്‍ ഈ പ്രദേശത്തെ കണക്കാക്കുന്നത്. മുസ്ലിംകളും ഈ പറയപ്പെട്ട രണ്ട് മതവിഭാഗങ്ങളും ബൈത്തുല്‍ മുഖദ്ദസിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ആരാധന നടത്തിവരുന്നുമുണ്ട്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം ഫലസ്തീനിനെ വിഭജിച്ച് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുകയും ജറൂസലേമിനെ അന്താരാഷ്ട്ര മേല്‍നോട്ടത്തിലുള്ള പ്രദേശമായി തീരുമാനിക്കുകയുമായിരുന്നു.
അങ്ങനെ 1948 ലെ യുദ്ധത്തില്‍ വിഭജിക്കപ്പെട്ട ജറൂസലമിന്‍റെ പടിഞ്ഞാര്‍ ഭാഗം ഇസ്രായേലിന്‍റെ അധീനതയിലായി. 1967 ല്‍ ഇസ്രായേല്‍ കിഴക്കന്‍ ജറൂസലേമും കൂടി പിടിച്ചടക്കി. യു.എന്നിനെ ഉപയോഗിച്ച് രൂപീകൃതമായ രാഷ്ട്രം പിന്നെയങ്ങോട്ട് യു.എന്നിനെ ധിക്കരിച്ചു. ജറൂസലേം പ്രശ്നത്തിലടക്കം യു.എന്‍.ഒ 15 പ്രമേയങ്ങള്‍ ഇസ്രായേലിന്‍റെ നിയമലംഘനങ്ങള്‍ക്കെതിരെ പാസ്സാക്കിയിട്ടുണ്ട്. പലപ്പോഴും യു.എസ് ഇസ്രായേലിനൊപ്പം നിന്നു. ഫലസ്തീനും ഇസ്രായേലിനുമിടയില്‍ ഒരു മധ്യസ്ഥന്‍റെ വേഷമാണ് ദീര്‍ഘ കാലമായി യു.എസിന് ഉണ്ടായിരുന്നത്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോണ്‍ കെറി ശുഭകരമായ പല പ്രശ്ന പരിഹാര ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇസ്രായേലിന്‍റെ കടുംപിടിത്തത്തില്‍ പരാജയപ്പെടുകയായിരുന്നു. ദ്വിരാഷ്ട്ര ഫോര്‍മുലയെ പ്രസ്താവനകളില്‍ അംഗീകരിക്കുകയും അത് പ്രാബല്യത്തില്‍ വരുത്തുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന ഒരുചിറ്റമ്മ നയമാണ് ഇസ്രായേല്‍ തുടര്‍ന്നുവരുന്നത്. ഫലസ്തീന്‍ മണ്ണിലേക്ക് ഇസ്രായേല്‍ അനധികൃത കുടിയേറ്റവും വ്യാപകമാണ്.
യു.എസ് ഇതിനൊക്കെ ഓശാന പാടുകയാണിപ്പോള്‍. ട്രംപിന്‍റെ ജറൂസലേം തലസ്ഥാന പ്രഖ്യാപനത്തില്‍ നിന്ന് ട്രംപിന്‍റെ ഉപദേശകന്‍ ജാറെദ് കൃഷ്നറും ജൂതമത വിശ്വാസികളായ ട്രംപിന്‍റെ മൂന്ന് മക്കളുമാണെന്നാണ് പുതിയ വിവരം. കൂടാതെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം ജൂതډാരെ സ്വാധീനിക്കാനും വേണ്ടിയാണ് ട്രംപ് ശ്രമിച്ചിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്നുവരുന്ന വിവാദങ്ങളും അപ്രീതിയും താല്‍ക്കാലികമായി തന്‍റെ ജനങ്ങള്‍ മറക്കാന്‍ ഈ വിവാദ പ്രഖ്യാപനം ഫലം ചെയ്യുമെന്ന് ട്രംപ് കരുതുന്നുമുണ്ട്. ലോകരാഷ്ട്രങ്ങള്‍ ട്രംപിന്‍റെ വിവാദ പ്രഖ്യാപനത്തിനെതിരെ കൈകോര്‍ത്തു പിടിച്ചു കഴിഞ്ഞു. അറബ് ലീഗും ഐ.ഒ.സിയുമെല്ലാം ട്രംപിന്‍റെ ഈ നിലപാടിനെ ശക്തമായി അപലപിച്ചിട്ടുണ്ട്.
യു.എന്‍ രക്ഷസമിതിയുടെയും തീരുമാനവും മറ്റൊന്നല്ല. പക്ഷേ, അമേരിക്കയുടെ ‘മേനോന്‍’ ന്‍റെ കളിക്കു മുമ്പില്‍ യു.എന്നിന്‍റെ വാക്കുകള്‍ക്ക് വലിയ ബലം കിട്ടുന്നില്ലയെന്നത് യാഥാര്‍ത്ഥ്യമാണ്. സൗദി അറേബ്യയടക്കമുള്ള രാഷ്ട്രങ്ങളുടെ നേതാക്കള്‍ ട്രംപിനെ നേരിട്ട് പ്രതിഷേധമറിയിച്ചത് സമാധാന പ്രേമികള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുമുണ്ട്. ഹമാസ് വീണ്ടും രണ്ടാം ഇന്‍തിഫാദക്ക് ആഹ്വാനം ചെയ്തുകഴിഞ്ഞിരിക്കുന്നു. പതിനഞ്ചോളം ഫലസ്തീനികള്‍ ഇസ്രായേല്‍ പട്ടാളത്തിന്‍റെ വെടിയുണ്ടകള്‍ക്കു മുമ്പില്‍ ഇതുവരെ വീരമൃത്യു വരിച്ചിട്ടുണ്ട്.
നൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രക്ഷോഭത്തിന്‍റെ മറവില്‍ ഫലസ്തീനില്‍ ഇസ്രായേല്‍ അതിക്രമങ്ങള്‍ തുടരുകയുമാണ്. സമാധാന പ്രേമിയും മധ്യസ്ഥനും എന്ന നിലക്കാണ് ട്രംപും യു.എസും ലോകത്തിന് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ജറൂസലേം പ്രഖ്യാപനത്തോടെ അദ്ദേഹം തന്‍റെ കപടമുഖം ചീന്തിക്കളഞ്ഞ് ഒരു രക്തക്കൊതിയന്‍റെ മൂടുപടമണിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്‍റെ നയങ്ങളിലും വീക്ഷണങ്ങളിലുമുള്ള ഫലസ്തീന്‍ വിരുദ്ധത പകല്‍പോലെ വ്യക്തമാണ്. പിറന്ന നാടിന്വേണ്ടി പോരാടുന്ന ഫലസ്തീനികള്‍ക്ക് പിന്തുണയും സഹായവും പ്രാര്‍ത്ഥനയുമാണിന്ന് ആവശ്യം. ഇസ്രായേല്‍ ബുള്ളറ്റുകള്‍ക്ക് മുമ്പില്‍ കല്ലെറിയാന്‍ അവര്‍ക്ക് കഴിയുന്നുവെന്നത് ഈമാനിക ശക്തികൊണ്ട് മാത്രമാണ്. ഈയൊരു ശക്തിക്ക് എന്ത് പ്രതിബദ്ധങ്ങളെയും തകര്‍ത്തെറിയാന്‍ കഴിയുമെന്നത് തീര്‍ച്ചയാണ്. പൂര്‍വ്വീകരുടെ ചരിത്രം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം അമേരിക്കന്‍ സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയും.
Be the first to comment