റായ്പൂര്‍: ചത്തീസ് ഗഡിലെ നാരായണ്‍പൂര്‍ ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഇന്നലെ മുതലാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.
എകെ സീരിസ് ഉള്‍പ്പടെയുള്ള നിരവധി ആയുധങ്ങള്‍ മാവോയിസ്റ്റുകളില്‍ നിന്ന് കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം ആന്റിനക്‌സല്‍ ഓപ്പറേഷന്റെ ഭാഗമായി വനമേഖലയില്‍ പ്രവേശിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം തുടര്‍ന്നു.
പ്രദേശത്ത് വന്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓര്‍ച്ച, ബര്‍സൂര്‍ പൊലിസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഗോവല്‍, നെന്തൂര്‍, തുല്‍ത്തുളി എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലേക്ക് ഇന്നലെ കൂടുതല്‍ സേനയെ വിന്യസിച്ചിരുന്നു.
Be the first to comment