വാരണാസി: ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കി കോടതി. വാരണാസിയിലെ കോടതിയുടേതാണ് നടപടി. മസ്ജിദില്‍ സീല്‍ ചെയ്ത ഭാഗത്തുള്ള വ്യാസ് കാ തഹ്ഖാനയിലെ പൂജയ്ക്കാണ് അനുമതി നല്‍കിയത്. ഹിന്ദു വിഭാഗത്തിനും കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിര്‍ദേശം ചെയ്യുന്ന പൂജാരിക്കും ചടങ്ങുകള്‍ നടത്താന്‍ ഏഴ് ദിവസങ്ങള്‍ക്കകം സൗകര്യങ്ങളൊരുക്കാന്‍ കോടതി നിര്‍ദേശിച്ചു.
രാഖി സിങ് ഉള്‍പ്പെടെയുള്ളവര്‍ ആരാധനാ അനുവദിക്കണമെന്ന ആവശ്യവുമായി 2021ലാണ് വാരണാസി ജില്ലാ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയില്‍ കണ്ടെത്തിയ നിര്‍മിതി ശിവലിംഗമാണെന്നും അതില്‍ സേവ പൂജ നടത്താന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
Be the first to comment