
ആന്ധ്രാപ്രദേശ്: ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. ബോട്ടിലുണ്ടായ 25പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്.11 ജീവനക്കാരടക്കം 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റേതാണ് അപകടത്തില്‍പ്പെട്ട ബോട്ടെന്നാണ് വിവരം.
Be the first to comment