വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ തലവന്‍ വില്യം ബേണ്‍സ്. വെടിനിര്‍ത്തല്‍, ബന്ദി മോചന ചര്‍ച്ചകള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും ആഴ്ച്ചകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ടെന്നും വില്യം ബേണ്‍സ് പറഞ്ഞു. ഗസ മുനമ്പില്‍ ബന്ദികളും, ഫലസ്തീനികളും ദുരിത സാഹചര്യത്തില്‍ കഴിയുന്നതിനാല്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെടിനിര്‍ത്തല്‍ കരാറിനായി ബൈഡന്‍ ഭരണകൂടം കഠിനശ്രമം നടത്തുന്നുണ്ട്. ഇതിനായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സഹകരിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയാണ്. ബൈഡന്റെ കാലാവധി തീരുന്നതിന് മുന്‍പായി വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും നാഷണല്‍ പബ്ലിക് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ബേണ്‍സ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ ജനുവരി 20ന് മുന്‍പായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന സൂചനകള്‍ വൈറ്റ് ഹൗസ് ദേശീയ സുരക്ഷ കൗണ്‍സിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Be the first to comment