ന്യൂഡല്‍ഹി: കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി. എല്ലാ കോടതി നടപടികളും ദിവസേന തത്സമയം സംപ്രേഷണം ചെയ്യും. സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് കോടതി നടപടികളുടെ തത്സമയ സംപ്രേഷണം നടത്തുക.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടത്തിയിരുന്നു. ഈ ട്രയല്‍റണ്‍ വിജയകരമായതിന്റെ പശ്ചാത്തലത്തില്‍, ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനവും ഉദ്ഘാടനവും വൈകാതെയുണ്ടായേക്കും.
ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാല്‍പര്യമുള്ള കേസുകളുടേയും തത്സമയ സംപ്രേഷണമാണ് നിലവില്‍ സുപ്രീംകോടതിയില്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനു പകരം സുപ്രീംകോടതിയിലെ 16 കോടതി മുറികളിലും നടക്കുന്ന എല്ലാ കേസുകളുടെയും തത്സമയ സംപ്രേഷണം നടത്തുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയാണ് രാജ്യത്ത് ആദ്യമായി മുഴുവന്‍ കോടതി നടപടികളും തത്സമയം സംപ്രേഷണം ചെയ്തത്.
Be the first to comment