
തിരുവനന്തപുരം: കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുകയാണ് അധ്യാപകര്‍.5000ത്തോളം അധ്യാപകര്‍ ഇനിയും വാക്‌സിനെടുക്കാനുണ്ടെന്നാണ് കണക്ക്. അലര്‍ജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാല്‍, മതപരമായകാരണങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങള്‍ പറഞ്ഞാണ് വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്.മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ തക്കതായ കാരണം ഇല്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Be the first to comment