തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലിടലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കോഴിക്കോട് കല്ലായിയിലും എറണാകുളത്ത് ചോറ്റാനിക്കരയിലും കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി.
നിരവധി സ്ഥലങ്ങളില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. കല്ലായിയില്‍ വന്‍ പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തിയതോടെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ നാട്ടുകാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
പ്രതിഷേധം കനത്തതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി. നാളെ രാവിലെ പത്ത് മണിയോടെ തന്നെ സര്‍വെ പുനഃരാരംഭിക്കുമെന്നാണ് വിവരം.
നാട്ടുകാരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു.
ചോറ്റാനിക്കരയില്‍ സില്‍വര്‍ ലൈന്‍ കല്ല് കൊണ്ടുവന്ന വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ രാവിലെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതീകാത്മകമായി കല്ലിടുകയും ചെയ്തിരുന്നു.
Be the first to comment