കൊച്ചി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക് മാറ്റാൻ തീരുമാനം. ജഡ്ജിമാർക്കിടയിലും അഭിഭാഷകരിലും ഹൈക്കോടതി ജീവനക്കാരിലും കൊറോണ വ്യാപനം ശക്തമായിരിക്കുകയാണ്. കോടതിയിലുള്ള കൂടിച്ചേരലുകൾ കൂടുതൽ രോഗവ്യാപനത്തിലേക്ക് നയിക്കുന്നുവെന്നാണ് നിഗമനം.
ഇനി മുതല്‍ വിഡിയോ കോണ്‍ഫറെന്‍സിങ് മുഖേന സിറ്റിങ് നടത്താന്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചൂ. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്, കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും. നിലവില്‍ ഏതാനം ന്യായാധിപര്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ് .
കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കൊവിഡ് വ്യാപനം ഉണ്ടാവുന്നത് പരിഗണിച്ചാണ് ഓണ്‍ലൈന്‍ രീതിയില്‍ പ്രവര്‍ത്തനം മാറ്റാന്‍ തീരുമാനിച്ചത്. രാജ്യത്തെ പല ഹൈക്കോടതികളും സുപ്രീംകോടതിയും നിലവില്‍ ഓണ്‍ലൈനിലാണ് പ്രവര്‍ത്തിക്കുന്നത്.
നേരത്തെ രണ്ടാം തരംഗ സമയത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ഹൈക്കോടതി ഓൺലൈനായി പ്രവർത്തിച്ചിരുന്നു.
Be the first to comment