ന്യൂഡല്‍ഹി: കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സംഘ്പരിവാറാണ് ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത്. അര്‍ധ സത്യങ്ങളുപയോഗിച്ച് സംഘ്പരിവാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അവര്‍ തുറന്നടിച്ചു.
കശ്മീര്‍ പണ്ഡിറ്റുകള്‍ ഏറെ ദുരിതങ്ങള്‍ നേരിട്ടിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഒരു ഇന്ത്യക്കാരനും അനുഭവിക്കാന്‍ പാടില്ലാത്ത ദുരിതങ്ങളാണത്. അവര്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, അതുമാത്രമല്ല അവിടെ സംഭവിച്ചിട്ടുള്ളത്. മറ്റു ചിലത് കൂടിയുണ്ട് ബൃന്ദ പറഞ്ഞു.
ഭീകരര്‍ അവരെ എതിര്‍ത്തവരെയെല്ലാം ആക്രമിച്ചിട്ടുണ്ട്. എത്രയോ മുസ്‌ലിം നേതാക്കളെ അവര്‍ കൊന്നു തള്ളിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ സ്പീക്കറും എം.എല്‍.എമാരും ഭീകരരുടെ കശാപ്പിനിരയായിട്ടുണ്ട്.; ബൃന്ദ തുടര്‍ന്നു.
താഴ്‌വരയിലെ വലിയൊരു വിഭാഗം മുസ്‌ലിംകള്‍ പണ്ഡിറ്റുകളോടൊപ്പമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഭീകരതയുടെ നാളുകളില്‍ എതിര്‍പ്പുയര്‍ത്തുന്നവരൊക്കെയും ദുരിതങ്ങളും അക്രമവും നേരിട്ടുണ്ട്. മുസ്‌ലിംകളും അതില്‍ ഉള്‍പ്പെടും. എന്നാല്‍, ആ സഹനങ്ങളും ഐക്യവുമൊന്നും കശ്മീര്‍ ഫയല്‍സെന്ന ചിത്രത്തില്‍ കാണാനേ ഇല്ലെന്നും ബൃന്ദ പറഞ്ഞു.
;കശ്മീരിലെ ദുരന്തത്തെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അര്‍ധസത്യങ്ങള്‍ സത്യങ്ങളല്ല; ബൃന്ദ പറഞ്ഞു.
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ;കശ്മീര്‍ ഫയല്‍സ്; മാര്‍ച്ച് 11 നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തെ സംഘ് പരിവാര്‍ പ്രചരണായുധമാക്കുകയും വിദ്വേഷം പടര്‍ത്താന്‍ ഉപയോഗിക്കുകയും ചെയ്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ ചിത്രത്തിന് നികുതി ഇളവ് നല്‍കുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സിനിമ കാണാന്‍ പ്രത്യേക അവധി അനുവദിക്കുകയും ചെയ്തിരുന്നു.
Be the first to comment