
ഏഴ് ദിവസത്തിന് താഴെ മാത്രമായി സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വരുന്നവര്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാമെന്ന് മന്ത്രി പറഞ്ഞു. അവര്‍ കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുകയും ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം. കോവിഡുണ്ടെന്ന് കണ്ടെത്തിയാല്‍ ചികിത്സ ലഭ്യമാക്കുകയും ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചെയ്യണമെന്നും വ്യക്തമാക്കി.
Be the first to comment