
റിയാദ്: സഊദി എണ്ണകമ്പനിയായ സഊദി അരാംകോയില്‍ നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണം സംബന്ധിച്ച് ഇറാനെതിരെ തെളിവുകള്‍ പുറത്തു വരുന്നതിനിടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി വിവിധ രാജ്യങ്ങള്‍ സഊദിയിലേക്ക് പരിശോധകരെ അയക്കുന്നു. ആക്രമണത്തില്‍ തകര്‍ന്ന്‌വീണ അവശിഷ്ടങ്ങള്‍ പരിശോധിക്കാനായി അന്താരാഷ്ട്ര സംഘം തന്നെ സഊദിയിലേക്കെത്തുന്നുണ്ട്.
ഏഴംഗ ഗവേഷക സംഘത്തെ സഊദിയിലേക്ക് അയച്ചതായി ഫ്രാന്‍സ് അറിയിച്ചു. എണ്ണക്കമ്പനികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കൂടുതല്‍ വിശകലനം നടത്തി തെളിവുകള്‍ ശേഖരിക്കാനാണ് സംഘങ്ങളുടെ നീക്കം. യുദ്ധ മുഖത്ത് ആയുധ വിശകലനത്തില്‍ ഏര്‍പ്പെടുന്ന തങ്ങളുടെ ഏറ്റവും ആഗ്ര ഗണ്യരായ ഏഴു പേരെയാണ് സഊദിയിലേക്ക് അയച്ചതെന്ന് ഫ്രാന്‍സ് ആര്‍മി വക്താവ് അറിയിച്ചു.
Be the first to comment