ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുണ്ടായ മഞ്ഞുമലയിടിച്ചിലില്‍ പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തു. 170 പേരെ കാണാനില്ലെന്ന് ഐ.ടി.ബി.പി വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
എന്‍.ടി.പി.സിയില്‍ ജോലിയില്‍ ഏര്‍പ്പെട്ട 148 പേരെയും ഋഷിഗംഗയിലുണ്ടായിരുന്ന 22 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്.
അതേസമയം, തുരങ്കത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന 13 പേരെ ഐ.ടി.ബി.പി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് മുപ്പതോളം പേര്‍ മറ്റൊരു തുരങ്കത്തില്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ദേശീയ ദുരന്തര നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്.
കരസേനയുടെ 600 ജവാന്മാര്‍ അടങ്ങുന്ന ആറ് കോളവും അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനിക ഹെലികോപ്റ്ററുകളും വിട്ടുകൊടുത്തിട്ടുണ്ട്. വൈദ്യസഹായത്തിനായി മെഡിക്കല്‍ സംഘവും തയ്യാറായിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി അപകടസ്ഥലത്തിനു തൊട്ടടുത്തുള്ള ഋഷികേഷ് സൈനിക സ്റ്റേഷന്‍ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്.
Be the first to comment