ഇസ്ലാമിക കലകളുടെ വിശാല തലങ്ങള്‍

മുഹമ്മദ് അനീസ് ആറുവാള്‍

കലകള്‍ സംസ്ക്കരണങ്ങളുടെ കണ്ണാടികളാണ്.ഒരു നഗരത്തിന്‍റെ സ്വഭ്വാവവും ആത്മാവും അത് പ്രതിഫലിപ്പിക്കുന്നു.കേവലം ഭൗതികതയുടെ മുഖം മൂടിയണിയുമ്പോള്‍ കലാ മുഖം പരുഷമായിരിക്കും,അല്ലെങ്കില്‍ കലാകാരന്‍റെ മനോഗതം പോലെ നിര്‍മലമോ കളങ്കപൂര്‍ണ്ണമോ
ആയിരിക്കും.അഥവാ,കലകള്‍ സാഹചര്യത്തിന്‍റെ സൃഷ്ടികളാണ്.അതിന് ധരിപ്പിക്കപ്പെടുന്ന കഞ്ചുകം പോലെയായിരിക്കും അതിന്‍റെ സ്വഭാവവും പ്രസരിപ്പും.കല എന്നത് സ്വാധീനത്തിന്‍റെയോ അനുകരണത്തിന്‍റെയോ മാര്‍ഗമല്ല.മറിച്ച്,അതിന് വേറിട്ട ഒരു മുഖം തന്നെയുണ്ട്.അതിനാല്‍ തന്നെ എന്താണ് ഇസ്ലാമിക കല എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് ? അതിന്‍റെ ധര്‍മ്മങ്ങള്‍ എന്തെല്ലാമാണ്? എന്നിങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള മറുപടി കണ്ടെത്തല്‍ അനിവാര്യമാണ്.
ലോകത്തിലെ എല്ലാവിധ നാഗരികതയുമായി സംവദിച്ച ഒരു പുരാതന പൈതൃകമാണ് ഇസ്ലാമിക നാഗരികത.അത് പ്രതിനിധീകരിക്കുന്ന ഒന്നാണ്.വൈവിധ്യമാര്‍ന്ന മേഘലകളില്‍ കലാദീതമായി വൈവിധ്യങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിനു സാധിച്ചിട്ടുണ്ട്.പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ രൂപപ്പെട്ട പുരാതന സാംസ്ക്കാരിക ചിത്രവും ദൃഢമായ സ്വത്വവും ഉള്‍ക്കൊളളുന്ന ഒരു കലാമേഘല കൂടിയാണ് ‘യുനെസ്കോ’ ഇതിനെ ആദരിക്കുന്നതിനായി എല്ലാ ഇസ്ലാമിക രാജ്യങ്ങളും ഒരു അന്താരാഷ്ട്ര ദിനം തന്നെ ആചരിക്കുന്നുണ്ട്.ഓരോ നാടുകളിലും നാഗരികതകളുമായി സംവദിക്കുകയും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുകയും ചെയ്യുക വഴി ഇസ്ലാമിക നാഗരികത യെ ഉടലെടുക്കാന്‍ സാധിച്ചു.ഇത്തരത്തിലുള്ള പുത്തന്‍ ഉണര്‍വ്വുകളാണ് ഇസ്ലാമിക കലയെ ഒരു പുരാതന സ്വത്വമാക്കി കൂട്ടി നിലനിര്‍ത്തുന്നത്.
ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്കിടയിലായി വിവിധങ്ങളായ ദേശങ്ങളെയും ജനപഥങ്ങളെയും സാംസ്ക്കാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതില്‍ തന്നെ ഇസ്ലാമിക കലയെ കൃത്യമായി ഒരു മതമോ,കലയോ,സ്ഥലമോ,മാധ്യമമോ ആയി ഒരു പ്രത്യേകമായ ഒരു ബന്ധമില്ലാത്ത കലയാണിത്.കലാ സംസ്ക്കാരിക രംഗത്തെ പണ്ഡിതډാര്‍ എഡി 622-ലെ റസൂലുല്ലാഹി(സ്വ) യുടെ ഹിജ്റക്ക് ശേഷം പത്തൊമ്പതാം നൂറ്റാണ്ടുവരെ സ്പെയില്‍ മുതല്‍ ഇന്ത്യ വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളില്‍ സംഭവിച്ച കലാപരമായ എല്ലാ നിര്‍മ്മിതികളും ‘ഇസ്ലാമിക കല’ എന്ന് നിര്‍വജിച്ചതായി കാണാന്‍ പറ്റും.മാത്രമല്ല,ഇസ്ലാമിക വിശ്വാസ ശാസ്ത്രത്തില്‍ നിന്നും ആരാധന തത്വങ്ങളില്‍ നിന്നും അതിന്‍റെ പ്രതിഛായകളില്‍ നിന്നും ഉരുത്തിരിഞ്ഞ ഭൗതിക തത്വങ്ങളുടെ ഒരു കൂട്ടം കൂടിയാണ്.
ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട് വരെ ഇസ്ലാമിക കലയുടെ ചരിത്രം നിരവധി ഘട്ടങ്ങളിലായി കടന്നുപോയിട്ടുണ്ട്.അവമീ ഭരണകാലഘട്ടത്തിലെ പുതിയ സങ്കല്‍പങ്ങളുടെ കടന്നുവരവോടുകൂടിയാണിത്.കൂദുസ് പട്ടണത്തില്‍ ഖുത്തുബു സ്വഖ്റ മിസ്ജിദിന്‍റെ നിര്‍മിതിയില്‍ നിന്നും ഈ ഈകാര്യം വ്യക്തമാണ്.പിന്നീട് അബ്ബാസി കാലഘട്ടത്തില്‍ നടന്ന തലസ്ഥാന നിര്‍മ്മാണത്തിലാണ് ഇസ്ലാമിക കലയുടെ വശ്യസൗന്ദര്യം പ്രത്യക്ഷപ്പെടുന്നത്.അതില്‍ പെട്ടതാണ് വൃത്താകൃതിയിലുള്ള നഗരനിര്‍മ്മാണം.അക്കാലത്തെ ഫര്‍ണ്ണിച്ചറുകളില്‍ ഇസ്ലാമിക സര്‍ഗാത്മകതയുടെ സൗന്ദര്യവും പ്രാധാന്യവും എത്രയുണ്ടെന്ന് കണ്ടെത്താന്‍ ചരിത്ര കാരډാര്‍ക്ക് സാധിച്ചിട്ടുണ്ട്.ഒന്‍പതാം നൂറ്റാണ്ടുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലയളവിലാണ് വാസ്തുവിദ്യ ഉയര്‍ന്നു വരുന്നത്.അതുപോലെ തന്നെ കോര്‍ദോവ പട്ടണത്തിലെ വലിയ പള്ളി,ബബ് അല്‍ റൂം മസ്ജിദ്,അസ്സഹ്റ് പട്ടണം,അല്‍ ഹംറ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളും മറ്റു ചില പ്രധാന സ്ഥലങ്ങളിലും കുത്തെഴുത്ത് വിദ്യയും,ചിത്ര കലയും മറ്റും രചിച്ചു വെച്ചതായി കാണാം.ചൈനയില്‍ വ്യാപകമായ സ്വര്‍ണ്ണത്താഴിക കുടങ്ങളിലും ആഭരണ നിര്‍മ്മാണങ്ങളിലുമെല്ലാം ഇസ്ലാമിക കലയുടെ സ്വാധീനം പ്രകടമാവുന്നുണ്ട്.
ഇസ്ലാമിക കലകളില്‍ പ്രധാനമായും കാണാന്‍ പറ്റുന്ന കലകളാണ് മരം കൊണ്ടുള്ള അലങ്കാരപ്പണികള്‍,പരവതാനികള്‍,വസ്ത്രം,സ്പടികം,സെറാമിക്ക് തുടങ്ങിയവ കൊണ്ട് ഉണ്ടാക്കിയ മനുഷ്യന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സൗന്ദര്യാത്മക നിര്‍മ്മാണങ്ങള്‍ അടങ്ങിയ പ്രായോഗിക കലകളാണ് ഇവ.അതുപോലെതന്നെ സെറാമിക്ക്,അലങ്കാരവസ്തുക്കള്‍.വിശുദ്ധ ഖുര്‍ആനിന്‍റെ സൗന്ദര്യത്തിനു വേണ്ടി കൊണ്ടുവന്ന ബൈന്‍റിംഗ് വര്‍ക്കുകള്‍ തുടങ്ങിയ കാര്യങ്ങള്‍.ഇവ പിന്നീട് ഒരു കലാരൂപമായി മാറുകയും ചെയ്തു.തിരുനബി(സ്വ)യുടെ കാലത്ത് വാസ്തു വിദ്യക്ക് തുടക്കം കുറിക്കുന്നത്.വീട്,ചന്ത,പെരുന്നാള്‍ നിസ്കാര ഹാള്‍,പള്ളി തുടങ്ങി ഒട്ടനവധി നബി(സ്വ)യടെ സ്ഥലങ്ങളില്‍ ഈ കലയുടെ അഭിരുചി നമുക്ക് കാണാം.മാത്രമല്ല,സൈനിക കോട്ടകളില്‍ വരെ ഈ കല വ്യാപിച്ചിരുന്നു.
വാസ്തു ശില്‍പ വിദ്യകള്‍ ഏതെങ്കിലും പ്രത്യേക മേഘലകളിലോ,മതദര്‍ശനങ്ങളിലോ മാത്രം പരിമിതപ്പെട്ടു കിടക്കുന്നതല്ല മറിച്ച് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണ്.ഇത്തരത്തിലുള്ള വിദ്യകളില്‍ പെട്ടതാണ്.കാലഗ്രഫി,പെയ്ന്‍റിംഗ്,ഗ്ലാസ്,സെറാമിക് തുണിയുടെ ഉല്‍പാദനം തുടങ്ങി വിശാലമായ തലങ്ങളില്‍ ഇതിന്‍റെ ആവശ്യകത കാണാന്‍ പറ്റും.ഇതില്‍ പ്രധാനമായ ഒന്നാണ് ഇസ്ലാമിക് കാലിഗ്രഫി.ലോകത്തിലെ ഇതര കലകള്‍ക്കിടയില്‍ വ്യതിരക്തമായ ഒരു കലാരൂപമാണ് കാലിഗ്രഫി.കാലിഗ്രഫിയുടെ വര്‍ണ്ണന ക്രിസ്ത്യന്‍ പള്ളികളില്‍ വരെ സ്ഥാനം പിടിച്ചിട്ടുണ്ട്.ഈ ഒരു കലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മുസ്ലിംകള്‍ എഴുത്തിനു വേണ്ട അറ്റകുറ്റ പണികള്‍ നടത്തുകയും മികവ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.സൂറത്തുകളുടെ തലക്കെട്ടുകള്‍ സ്വര്‍ണ്ണം കൊണ്ട് അലങ്കരിക്കുകയും അത് ഗ്ലാസ് സ്തൂപങ്ങളിലാക്കി സൂക്ഷിച്ച് വെക്കുകയും ചെയ്തിരുന്നു.
കാലിഗ്രഫി മേഖലയിലെ ഉയര്‍ച്ചയുടെ ഭാഗമായി വിവിധതരം ലെറ്ററിംഗ് ആര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.ബാക്ക്ഗ്രൗണ്ടും കണ്ടന്‍റുമടങ്ങുന്ന ശുദ്ധ ലിപി പതിമൂന്നാം നൂറ്റാണ്ടിലെ ലിപി നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു പുതിയ ഇസ്ലാമിക് ലിപിയായി കൊണ്ടുവന്നു.ഇതില്‍ കാണാന്‍ പറ്റുന്ന ചില പ്രധാന ലിപികളായ ഗ്രാഫിറ്റി,സ്വതന്ത്ര ലിപി,അമൂര്‍ത്ത കാലിഗ്രഫി തുടങ്ങിയവ.മാത്രമല്ല,കാലിഗ്രഫിയുടെ ഒരു പ്രധാനമായ കാഴ്ച്ചപ്പാടാണ് ഏറെ പഴക്കം തോന്നിപ്പിക്കുന്ന ലിപിയാണ് ഇതെന്ന്.മനുഷ്യോല്‍പ്പത്തിക്കു മുമ്പു തന്നെ ദൈവിക കാന്‍വാകില്‍ അവ ‘ലൗഹുല്‍ മഹ്ഫൂളില്‍ ‘
ദൈവീക പേന (ഖലം) യാല്‍ ആലേഖനം ചെയ്യപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളിലെല്ലാം ഇതിന്‍റെ ഒരു പ്രധാന ഭാഗമായിവരും.
ഇസ്ലാമില്‍ സാഹിത്യ കലകള്‍ക്കും വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.ആധുനികതയുടെ അശ്ലീലങ്ങള്‍ക്കു മുമ്പില്‍ ഭൗതികതയുടെ ആത്മാധികാരമാണ് സാഹിത്യം.എന്നാല്‍ ഇതില്‍പ്പെട്ട പ്രധാനമായ രണ്ട് ഗ്രന്ഥങ്ങളാണ് ഖുര്‍ആന്‍,ഹദീസ്,സാഹിത്യ കലാരൂപങ്ങളില്‍ കാണാന്‍ സാധിക്കും മാപ്പിളപ്പാട്ട്,ദഫ്മുട്ട്,സൂഫീ പാട്ടുകള്‍,പ്രസംഗങ്ങള്‍,സംവാദങ്ങള്‍ തുടങ്ങിയ ഒട്ടനവധി കലകള്‍ ഇതിലുള്‍പ്പെടുന്നുണ്ട്.ഇതുപോലെ തന്നെയാണ് അന്യ മതസ്ഥരുടെ കലകള്‍.എന്നാല്‍ ചില കലകള്‍ ഹൈന്ദവര്‍ തട്ടിയെടുത്തു എന്നും പറയാന്‍ പറ്റും ! ഹൈന്ദവരുടെ കലാരൂപങ്ങളില്‍ ചിലതാണ് കളമെഴുത്ത്,ചുമര്‍ ചിത്രം,കഥകളി,കുച്ചിപ്പിടി തുടങ്ങിയവ.അത് നല്‍കുന്നത് നല്ല ചിന്തകളും ആശയങ്ങളുമാണ്.എന്നാല്‍ അവരുടെ ചില പ്രവര്‍ത്തനങ്ങള്‍ മുസ്ലിംകളില്‍ നിന്നും കടമെടുത്തതാണ് എന്നതില്‍ സംശയമില്ല.എന്നാല്‍ ആശയങ്ങളുടെ പ്രസരിപ്പ് ഇസ്ലാമിക കലകളില്‍ മാത്രം കാണാന്‍ പറ്റുന്ന ഒരു സാഹചര്യം .മാത്രമല്ല,ഇസ്ലാമിക കലാദിനമായി നവംബര്‍ 18 മുസ്ലിം സമുദായം ആചിരിക്കുന്നു.
ഏതൊരു കലാചരിത്രം എടുത്ത് നോക്കിയാലും അതിന് ഓരോ കഥകള്‍ പറയാനുണ്ടാവും.എന്നാല്‍ അത്തരത്തിലുള്ള ചരിത്ര സംഭവങ്ങള്‍ ഇന്ന് അന്യവല്‍ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.കേവലം ഒരു ശീര്‍ഷകത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു അവസ്ഥ.ഇസ്ലാമിക സാഹിത്യ എഴുത്തുകുത്തുകള്‍ തീര്‍ത്തും യന്ത്രവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഇതിലൂടെ മനുഷ്യന്‍റെ കലാവാസന നഷ്ടപ്പെടുകയാണിവിടെ.ഒരു കല അതിന്‍റെ ധാര്‍മ്മികമ മൂല്യങ്ങള്‍ ചൂണ്ടികാണിക്കുമ്പോള്‍ സമൂഹം അതിനെ പുറം കാലുകൊണ്ട് തട്ടക്കളയുകയാണ് ചെയ്യുന്നത്.ഇസ്ലാമിക സാഹിത്യ കലകള്‍ പുരാതന സാഹിത്യവുമായി ബന്ധപ്പെട്ടു കിടക്കുന്നത് കാരണത്താല്‍ യുവ തലമുറ അതിനെ വരവേല്‍ക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം.കലകള്‍ പുതുമ സ്വീകരിക്കുമ്പോള്‍ അതിന്‍റെ ആവശ്യകതകൂടി നാം മനസ്സിലാക്കണം.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*