ന്യൂഡല്‍ഹി: റഷ്യ ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതിനിടെ, രാജ്യത്ത് ഇന്ധനവില എണ്ണ കമ്പനികള്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ്‌സിങ് പുരി.
രാജ്യത്ത് അസംസ്‌കൃത എണ്ണയുടെ ദൗര്‍ലഭ്യം ഇല്ല. ജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു. രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില് പറഞ്ഞു.
Be the first to comment