ദുബൈ: ഇന്ത്യന്‍ നിര്‍മിക്കുന്ന കറിക്കൂട്ടുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്ന് ദുബൈ മുനിസിപ്പാലിറ്റി
അധികൃതര്‍. പൂപ്പലും അണുക്കളും ഉണ്ട ാകാതിരിക്കാന്‍ ചേര്‍ക്കുന്ന എഥിലെയ്ന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കറിപ്പൗഡറുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോങ്കോങും സിംഗപ്പൂരും ഇന്ത്യയില്‍ നിന്നുള്ള നാല് സ്‌പൈസസ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പെടുത്തിയിരുന്നു.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള 527 ഉല്‍പന്നങ്ങളില്‍ എഥിലെയ്ന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് യൂറോപ്യന്‍ യൂനിയന്‍ 2022 മുതല്‍ 24 വരെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയത്. റിപോര്‍ട്ടുകളുമായി ബന്ധപ്പെട്ട് കമ്പനികളുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പരാതി ലഭിച്ചിട്ടുള്ള ഉല്‍പന്നങ്ങള്‍ ലാബില്‍ പരിശോധിക്കും. അവ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയമാണ്. എഥിലെയ്ന്‍ ഓക്‌സൈഡ് അനുവദനീയമായ അളവില്‍ ചേര്‍ക്കുന്നതിനു ചില രാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും യു.എ.ഇയില്‍ അവ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.
Be the first to comment