ന്യൂഡല്‍ഹി: ഇന്ത്യക്കാരെ വുഹാനില്‍ നിന്നും നാട്ടിലെത്തിക്കുന്നതിന് ചൈന നല്‍കിയ സഹകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയെ ഫോണില്‍ ഫിളിച്ച് നന്ദി അറിയിക്കുകയായിരുന്നു.
കൊറോണ വൈറസ് നേരിടുന്നതില്‍ ഇരു രാജ്യങ്ങളും പരസ്പരണ സഹകരണം ഉറപ്പ് നല്‍കുകയും ചെയ്തു. വുഹാനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ തിരികേ കൊണ്ടുവരാനായി എയര്‍ ഇന്ത്യയുടെ വിമാനം ചൈനയിലെത്തിയിരുന്നു. ഇവരുമായി നാളെ രാവിലെയോടെ വിമാനം ന്യൂഡല്‍ഹിയിലെത്തുമെന്നാണ് കരുതുന്നത്.
366 പേരെയാണ് ആദ്യ ഘട്ടത്തില്‍ കൊണ്ടുവരിക. രണ്ടാമത്തെ വിമാനം ശനിയാഴ്ച തന്നെ യാത്രതിരിക്കും. ആദ്യവിമാനത്തില്‍ വിദ്യാര്‍ഥികളായ 40 മലയാളികളെങ്കിലും ഉണ്ടാവുമെന്നാണ് കരുതുന്നത്.
Be the first to comment