ന്യൂഡല്‍ഹി: ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍. എന്തെങ്കിലും കാര്യത്തിന് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് സുപ്രിം കോടതിയില്‍് ഇക്കാര്യം അറിയിച്ചത്.
സമ്മതം കൂടാതെ ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ നല്‍കില്ല. വാക്‌സിന്‍ എടുക്കുന്നവരോട് അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദീകരിക്കാറുണ്ട്. കേന്ദ്രം വ്യക്തമാക്കി. ഭിന്നശേഷിക്കര്‍ക്ക് വാക്‌സിനേഷന്‍ എളുപ്പത്തില്‍ ലഭ്യമാക്കണമെന്ന ഹരജിയോട് പ്രതികരിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
നിലവില്‍ അച്ചടി, സാമൂഹിക മാധ്യങ്ങളടക്കമുള്ളവയിലൂടെ വാക്‌സിന്‍ സ്വീകരിക്കണമെന്ന നിരവധി പരസ്യങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിവരികയാണ്. ഇതിനിടെയാണ് വാക്‌സിന്‍ നിര്‍ബന്ധപൂര്‍വം നല്‍കുന്നില്ലെന്ന് കോടതിയെ അറിയിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ പല സ്ഥാപനങ്ങളിലും പ്രവേശനം അനുവദിക്കുന്നത് വരെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമാണ്.
Be the first to comment