
ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അമിത്ഷായുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് അമിത്ഷായുടെ സ്വത്ത് വിവരങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്. വെറും അഞ്ച് വര്‍ഷം കൊണ്ട് അമിത്ഷായുടെ സ്വത്തുക്കള്‍ ഇരട്ടിയായിട്ടുണ്ട്.സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് അമിത്ഷായുടെ കൈയ്യില്‍ 24,000 രൂപ മാത്രമാണ് പണമായുള്ളത്. ഷായും ഭാര്യ സോനാല്‍ ഷായും ചേര്‍ന്നുള്ള സ്വത്ത് അഞ്ച് വര്‍ഷത്തിനിടെ 71 ശതമാനം വളര്‍ന്ന് 65.7 കോടി രൂപയിലെത്തിയെന്നാണ് ഷാ നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
മ്യൂചല്‍ ഫണ്ട്, സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍, സ്വര്‍ണം തുടങ്ങിയവയിലാണ് ബാക്കി പണം. 242ഓളം കമ്പനികളിലായി ഇരുവരുടെയും നിക്ഷേപങ്ങള്‍ വ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പത്തോളം കമ്പനികളില്‍ ഒരുകോടി രൂപ വീതം ഇരുവരും നിക്ഷേപിച്ചിട്ടുണ്ട്.ഭാര്യ സോനല്‍ ഷായുടെ ആസ്തി 31 കോടി രൂപയാണ്. 22.46 കോടിയുടെ ജംഗമ വസ്തുക്കളും ഒന്‍പത് കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഇതിലുള്ളത്.
ഇതോടൊപ്പം 1.10 കോടി രൂപയുടെ ആഭരണങ്ങളുമുണ്ട്. രണ്ടുപേര്‍ക്കുമായി ആകെ 65.67 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ തനിക്ക് സ്വന്തമായി കാറില്ലെന്ന് അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്.
Be the first to comment