വിമാനത്തെ കടത്തിവെട്ടും ആഡംബര സൗകര്യങ്ങള്‍; വന്ദേഭാരതില്‍ വരുന്നത് വലിയ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസുകളില്‍ ലോകോത്തര സൗകര്യങ്ങളൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. സെമി ഹൈസ്പീഡ് ട്രെയിനുകളിലെ ഓണ്‍ബോര്‍ഡ് സര്‍വീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആറ് വന്ദേ ഭാരത് എക്‌സ്പ്രസ്സുകളിലാണ് പൈലറ്റ് പ്രോജക്റ്റായി യാത്രി സേവാ അനുബന്ധ് (വൈഎസ്എ) ആരംഭിക്കുന്നത്. ഇത് വിജയിച്ചാല്‍ രാജ്യത്തെ മറ്റു വന്ദേ ഭാരതുകളിലും പദ്ധതി […]