സർക്കാരോ കോടതി?
യു.പി, അസം അടക്കമുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജിന് അന്ത്യംകുറിക്കുന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. ബുൾഡോസർരാജ് നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്. കുറ്റാരോപിതരുടെയോ കുറ്റം തെളിഞ്ഞവരുടെയോ വീടുകൾ തകർക്കരുത്. നിങ്ങൾ കോടതിയും ജഡ്ജിയും ആകേണ്ടെന്നാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരുകളോടും ഉദ്യോഗസ്ഥരോടും പറഞ്ഞിരിക്കുന്നത്. […]