സ്മൃതിപഥങ്ങളിലെ ശിഹാബ് തങ്ങള്‍

അഫ്‌ലഹ് കെ.സി

മുസ്ലിം കൈരളിയുടെ ആശ്രയവും അത്താണിയുമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഒളിമങ്ങാത്ത ദ്വീപമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ . മത മൈത്രിയെ നെഞ്ചേറ്റിയ തങ്ങള്‍ കൈരളി ജനതക്ക് എക്കാലവും ആശ്വാസമായിരുന്നു. മുസ്ലിം ലീഗിന്റെ നിറസാന്നിധ്യവും സമസ്തയുടെ ദ്വജവാഹകരും ദീനിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവരുമായ ശിഹാബ് തങ്ങള്‍ ആത്മീയതയിലെ നിറ സാിധ്യമായിരുന്നു. കുടുംബപാരമ്പര്യത്തിന്ന് കളങ്കമേല്‍പ്പിക്കാതെ ആശ്രിതര്‍ക്കെന്നും താങ്ങും തണലുമായിരുന്നു ആ ദീപം.
പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്‌മദ് പൂക്കോയ തങ്ങളുടെ (പി.എം.എസ്.എ) പത്‌നി ആയിശ ചെറു കുഞ്ഞി ബീവിയുടെയും പുത്രനായി 1936 മെയ് 4 നാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്. പാണക്കാട് ഡി.എം ആര്‍ ടി സ്‌ക്കൂള്‍, കോഴിക്കോട് എംഎം ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ ആയിരുന്നു. സ്‌ക്കൂള്‍ വിദ്യാഭ്യാസം. SSLC ക്ക് ശേഷം തീരൂരിനടുത്തുള്ള തലക്കടത്തൂര്‍ ദര്‍സിലും പിന്നീട് 1956 ല്‍ പൊന്മള മൊയ്തീന്‍ മുസ്ലിയാരുടെ കീഴില്‍ കാനഞ്ചേരി പളളി ദര്‍സിലും പഠനം നടത്തി. മത പഠനത്തിനും ദര്‍സ് പഠനത്തിനും ശേഷം ഉപരി പഠനത്തിനായി 1958 ഈജിപ്ത്തിലെ സുപ്രസിദ്ധ യൂണിവേഴ്‌സിറ്റിയായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തി.
ചെറുപ്രായത്തില്‍ തന്നെ എഴുത്തുകാരനായ തങ്ങള്‍ ഈജിപ്തില്‍ പഠിക്കുന്ന സമയത്ത് ചന്ദ്രിക ആഴ്ച്ചപതിപ്പില്‍ ലേഖന മെഴു താറുണ്ടായിരുന്നു. പിന്നീട് ചന്ദ്രികയുടെ നടത്തിപ്പുകാരായ മുസ്ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ട്ടറായി. അറക്കല്‍ രാജവംശത്തിന്റെ ചരിത്രം ചികഞ്ഞു കൊണ്ട് കണ്ണൂരില്‍ ശിഹാബ് തങ്ങള്‍ പഠന പര്യാടനം നടത്തിയിട്ടുണ്ട്. അറബി ഉറുദു ഭാഷകളുടെ നിലനില്‍പ്പിന് വേിണ്ട തങ്ങള്‍ അക്ഷീണം പ്രയത്‌നിച്ചു.
കേരള മുസ്ലിംകളുടെ നവോത്ഥാന ശില്‍പി ഖാഇദുല്‍ ഖൗമ് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തിമ ബീവിയെ 1966 നവംബര്‍ 24 വിവാഹം ചെയ്തു. ഇവരുടെ വഫാ ത്തിനെ തുടര്‍് 2007 ഒക്ടോബര്‍ 20ന് മശ്ഹൂര്‍ കുടുംബത്തിലെ ആഇഷ ബീവിയെ വിവാഹം ചെയ് തു. മുസ്ലിംലീഗ് പ്രസിഡന്റായിരുന്ന പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന്് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.അധ്യക്ഷനായിരുന്നപ്പോഴും തന്റെ വെളുത്ത വസ്ത്രം കറപുരളാന്‍ അവസരം നല്‍കാതെ നിലയില്‍ അണിനിരന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എണ്ണമറ്റ മഹല്ലുകളുടെ ഖാസിയായും ഒരാപത്തിനും ഇട നല്‍കാത്ത വിധം സമുദായ രംഗത്തും നിറസാന്നിധ്യമായിരുന്നു. സ്വാന്ത്ര്യനന്തരം ജനാധിപത്യ സമൂഹത്തില്‍ എടുക്കേണ്ട നയം എന്താണെന്ന് തന്റെ പിതാവ് പൂക്കോയ തങ്ങളില്‍ നിന്നും പകര്‍ന്നു നല്‍കുകയും അത് ജീവിതത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു.
മുസ്ലീങ്ങള്‍ അടക്കമുള്ള വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഭരണ ഘടനാപരമായ അവ കാശങ്ങള്‍ സംരക്ഷിക്കുകയും രാഷ്ട്ര നിര്‍മാണത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ദേശീയ കടമയാണ് മുസ്ലിം ലീഗിന് നിര്‍വഹിക്കാനുള്ളതെന്ന് ഉറച്ചു വിശ്വസിച്ച സമുദ്ധാരണീയനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗിന്റെ പ്രസിഡന്റ് ആയതിനാല്‍ ഐക്യ ശ്രമങ്ങളില്‍ സര്‍വ്വരേയും സഹകരിപ്പിക്കാനും ഹൃദയ വേദിക്ക് നേതൃത്വം നല്‍കാനും മാസപ്പിറവി അടക്കമുള്ള വിഷയങ്ങളില്‍ അഭിപ്രായം ഐക്യം ഉണ്ടാക്കാനും മുന്നിട്ടിറങ്ങിയിരുന്നു.
സാംസ്‌കാരിക വിഭാഗങ്ങള്‍ വസിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് മുസ്ലിംകള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ മാര്‍ഗമാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാണി ച്ചുതന്നത്.ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹിക രീതിയിലും അധിഷ്ഠിതമായ ഒരു കാഴ്ച പ്പാടാണ് നേതൃസ്ഥാനത്ത് സ്വീകരിച്ചത്. സംസ് കാരികവും വിശ്വാസപരവുമായ വ്യക്തിത്വം നിലനിര്‍ത്താന്‍ ഉള്ള അവകാശം എല്ലാ പുരോഗമന രാഷ്ട്രങ്ങളും അംഗീകരിച്ച മൗലികാവകാശമാണെ് സമര്‍ ത്ഥിക്കാറുള്ള ശിഹാബ് തങ്ങള്‍ മതേതര ജനാധിപത്യ വിശ്വാസികളുമായി സഹകരിച്ച് രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കാന്‍ എടുത്തിരുന്നു.
സാമുദായിക സൗഹാര്‍ദ്ദത്തിനും മതമൈത്രിക്കും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ശിഹാബ് തങ്ങള്‍ നന്മയുടെ കൂട്ടായ്മക്കും വളരെയധികം പ്രാധാന്യം കല്‍പ്പിച്ചു. പിന്നോക്കാവസ്ഥ സമുദായത്തിന് ആപത്ത് വരുത്തുമെന്ന് മനസ്സിലാ ക്കിയ തങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രചാരകനായി മാറി. ലോകത്തിലൂടെ നീളം പ്രശസ്തനായ ശിഹാബ് തങ്ങള്‍ കുറേയധികം സന്ദര്‍ശനം നട ത്തിയിട്ടുണ്ട്. നിരാലംബരും നിരാശ്രയരും തുടങ്ങി എല്ലാവര്‍ക്കും അത്താണിയായിരുന്ന ശിഹാബ് തങ്ങള്‍ സൗമ്യതയും ശാന്ത പെരുമാറ്റവും പുഞ്ചിരിയും ഹൃദയത്തില്‍ ഇടംപിടിച്ചു. ശിഹാബ് തങ്ങളുടെ സമസ്തയിലെ ഇടപെടലുകള്‍ അതിപ്രസക്തിയേറുതാണ്.
2009 ആഗസ്റ്റ് 1 ശഅ്ബാന്‍ പത്തിന് രാത്രി കൊടപ്പനക്കല്‍ തറവാട്ടിലെ ആശ്രയമായിരുന്ന മുഹമ്മ ദലി ശിഹാബ് തങ്ങള്‍ ലോകത്തോട് വിട പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിച്ചത് പോലെ ദൈവത്തിന്റെ ഖലീഫയായ ജീവിത പ്രയാണം നടത്തിയ മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം വിശ്വാസി സമൂഹത്തിന് എന്നും മാതൃകയാണ്. അവരുടെ പാത പിന്തുടര്‍ന്ന് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ ആമീന്‍

About Ahlussunna Online 1348 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*