അനുരാഗത്തിന്‍റെ ഹിമ മഴ പെയ്തിറങ്ങുന്ന ശഹ്റാണ് റബീഉല്‍ അവ്വല്‍.വിശ്വാസി മനമില്‍ ആനന്ദം പൂത്തുലയുന്ന മാസം ഹബീബിന്‍റെ ഭൗതികാഗമനം സംഭവിച്ചു എന്നത് മാത്രമാണ് ഇതിന്ന് നിദാനം.പരകോടി വിശ്വാസികളുടെ ഹൃദയ വസന്തമാണ് തിരു നബി(സ്വ).അവിടുത്തെ ഇശ്ഖിന്‍റെ മൂര്‍ദ്ധന്യതയില്‍ പരന്നൊഴുകിയ കീര്‍ത്തന കാവ്യങ്ങള്‍ അനവധിയുണ്ട്.ഭാഷദേശങ്ങള്‍ക്കതീതമായി ഇത് നിലകൊള്ളുന്നുണ്ട്.മുത്തിനെ പുല്‍കി മതിവരാത്ത സ്വഹാബത്ത് മുതല്‍ക്ക് അവിടത്തെ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന ആശിഖീങ്ങളടക്കം ഹബീബിന്‍റെ അപദാനങ്ങള്‍ക്ക് പുതു ജീവന്‍ പകര്‍ന്നിട്ടുണ്ട്.
സ്വഹാബത്തിന്‍റെ കാലം മുതല്‍ക്കേ തിരു ദൂതരെ പ്രകീര്‍ത്തിക്കലും ബഹുമതിയര്‍പ്പിക്കലും വളെരയധികം പുണ്യകരമായിട്ടാണ് നില കൊണ്ടിരുന്നത്.ഹസ്സാനു ബ്നു സാബിത്,അബ്ദുല്ലാഹിബ്നു റവാഹ,കഅ്ബ് ബ്നു മാലിക് തുടങ്ങിയവര്‍ ഹബീബിനെ വാഴ്ത്തി കവിത ആലപിക്കാറുള്ള പ്രമുഖ സ്വഹാബാക്കളായിരുന്നു.’ശാഇറു റസൂലുല്ലാഹി’ എന്ന പേരില്‍ വിശ്രുതനായ പ്രമുഖ സ്വഹാബിയാണ് ഹസ്സാനു ബ്നു സാബിത്(റ).മദീനാ പള്ളിയില്‍ തനിക്ക് കവിതകള്‍ ആലപിക്കല്‍ വേണ്ടി തിരു നബി (സ്വ) പ്രത്യേക ഇരിപ്പിടം പോലും സജ്ജമായുണ്ടായിരുന്നു.’അല്ലാഹു ഹസ്സാനിനെ ജിബ് രീലിനെ കൊണ്ട് ശക്തിപ്പെടുത്തട്ടെ…’ എന്ന് മഹാന് വേണ്ടി ഹബീബ് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
അബൂത്വാലിബെന്നവര്‍ ഹബീബിനെ പ്രകീര്‍ത്തിച്ച് കൊണ്ട് പാടിയത് ഇപ്രകാരമായിരുന്നു.’അനാഥരുടെ ആശാ കേന്ദ്രമാണ് റസൂല്‍(സ്വ).വിധവകള്‍ക്കാശ്വാസമാണ്.അങ്ങയെ മുന്‍ നിറുത്തിമഴ തേടപ്പെടുന്നു.
ഇശ്ഖിന്‍റെ പെരുമഴ പെയ്തിറങ്ങുന്ന മഹത്തായ നബി കീര്‍ത്തനമാണ് ബനാത് സുആദ്.സ്വഹാബി പ്രമുഖന്‍ കഅ്ബ് ബ്നു സുഹൈര്‍ ആണ് കാവ്യകാരന്‍.അറുപതോളം വരികളുള്‍ക്കൊള്ളുന്ന ഇതില്‍ താന്‍ ചെയ്ത അപരാധങ്ങള്‍ക്ക് മപ്പിരക്കുന്നതായി കാണാം.ഇതിലെ സാഹിത്യ ഭംഗി കണ്ട് ആകൃഷ്ടനായ തിരു നബി(സ്വ) അവിടുത്തെ അനുചരډാരോട് അത്ഭുതം കൂറുകയുണ്ടായി.ചീറിപ്പാഞ്ഞ് വരുന്ന ബദ്ധ വൈരികള്‍ക്കെതിരെ ധീരമായി ഉറച്ച് നിന്ന സ്വഹാബത്തിന്‍റെ വിശേഷണങ്ങള്‍ വിശദീകരിച്ചാണ് കവിത അവസാനിക്കുന്നത്.
അനുരാഗ വല്ലരിയുടെ അനന്ത സീമ പരന്നൊഴുകിയ കാവ്യശകലമാണ് അല്‍-ഖസീദതുല്‍ വിത്:രിയ്യ.പ്രവാചക പ്രേമത്തിലായി ജീവിതം നയിക്കുകയും അതിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്ത മുഹമ്മദ് ബ്നു അബൂബക്കറിബ്നു റശീദുല്‍ ബഗ്ദാദിയാണ് രചയിതാവ്.അറബിയിലെ ഓരോ അക്ഷരം കൊണ്ട് തുടങ്ങുന്ന ഇരുപത്തിയെട്ട് ഖാഫിയ അടങ്ങിയ കാവ്യ സാമ്രാട്ടാണിത്.’അത്യുന്നതങ്ങള്‍ ആര്‍ക്ക് വേണ്ടി സംവിധാനിക്കപ്പെട്ടുവോ അവിടത്തേക്ക് വാനഭുവനം നിറയുന്ന രക്ഷക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു…’ എന്ന വരികളോടെയാണ് രചനയുടെ തുടക്കം.വിശ്വാസിയുടെ ഭക്ഷണ പാഥേയം പോലും നബി കീര്‍ത്തനമാണെന്നും അത് ഭക്ഷണത്തേക്കാള്‍ ഉന്നതമാണെന്നുമാണ് ഇത് നല്‍കുന്ന സന്ദേശം.
നബി കീര്‍ത്തനത്തിന് അനശ്വര സുഗന്ധം ചൊരിഞ്ഞ കാവ്യഖാണ്ഡമാണ് ഖസീദതുല്‍ ബുര്‍ദാഅ്.രോഗ ശമനം എന്നര്‍ത്ഥം വരുന്ന ‘ബുര്‍ഉദ്ദാഅ്’ എന്നതില്‍ നിന്ന ലേപിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു.എമ്പാടും കേളികേട്ട ഈ കീര്‍ത്തന പരമ്പരയുടെ കാവ്യകാരന്‍ ഇമാം ബൂസ്വീരി(റ) അവര്‍കളാണ്.160-ഓളം വരികളുള്ള ഈ കാവ്യശകലം ബൂസ്വീരി തങ്ങളുടെ രോഗ ശമനത്തിന് വേണ്ടി രചിക്കപ്പെട്ടതാണ്.അദ്ധേഹത്തിന് പക്ഷാഘാതം പിടിപെട്ട് വൈദ്യډാര്‍ കൈയൊഴിഞ്ഞ സന്ദര്‍ഭത്തിലാണ് ഹബീബിനോടുള്ള അനുരാഗം തുളുമ്പുന്നത്.
പ്രണയം കൊണ്ട് തന്‍റെ ഹൃത്തില്‍ ആനന്ദ നൃത്തം ചെയ്ത വാക്കുകള്‍ ചേര്‍ത്ത് വെച്ച് മഹാനവര്‍കള്‍ കാവ്യം തീര്‍ത്തു.രചനാ പൂര്‍ത്തീകരണത്തിന് ശേഷം ഹബീബ് (സ്വ) കിനാവില്‍ വരുകയും അവിടത്തെ തൃക്കരങ്ങള്‍കൊണ്ട് ബൂസ്വീരി (റ)യുടെ ശരീരം സ്പര്‍ശിക്കുകയും ചെയ്തു.അദ്ധേഹത്തെ പുതപ്പിട്ട് മൂടുകയും ചെയ്ത കാരണം പുതപ്പ് എന്നര്‍ത്ഥം വരുന്ന ‘ ബുര്‍ദാ ‘ എന്നാണിതിന്‍റെ നാമമെന്നും പറയപ്പെടുന്നു.തിരു മേനിയുടെ തൃക്കരസ്പര്‍ശ സായൂജ്യമേറ്റ് ബൂസ്വീരി ഇമാമിന് തന്‍റെ ജീവിതം ഉേډഷ ഭരിതമാവുകയും പൂര്‍ണ്ണ ശമനം പ്രാപിക്കുകയും ചെയ്തു.
മുത്തിന്‍റെ മദ്ഹുകള്‍ സ്നേഹ സാഗരമായ് പരന്നൊഴുകിയ മറ്റൊരു കാവ്യശകലമാണ് ‘അല്ലഫല്‍ അലിഫ്’.നബി കീര്‍ത്തനങ്ങളില്‍ വലിയ സ്ഥാനമര്‍ഹിക്കുന്ന ഈ കാവ്യ പ്രസിദ്ധ സൂഫീവര്യന്‍ ‘ ഉമറുല്‍ ഖാഹിരി ‘യാണ് രചിച്ചത്.മുപ്പത്തിയൊന്ന് വരികളുള്‍ക്കൊള്ളുന്ന ഈ കീര്‍ത്തന കാവ്യം അറബിയിലെ എല്ലാ അക്ഷരങ്ങളെയും വ്യത്യസ്ഥ രീതിയില്‍ കോര്‍ത്തിണക്കിയതാണ്.അലിഫെന്ന അക്ഷരം പോലെ ബലഹീനനാണ് താനെന്നും സ്തുതി കീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ മാത്രം അര്‍ഹത തനിക്കില്ലെന്നുമാണ് തിരുനബി സമക്ഷം കവി ഖേദം പ്രകടിപ്പിച്ചവസാനിപ്പിക്കുന്നത്.ഭാഷ ദേശങ്ങള്‍ക്കതീതമായി നബി കീര്‍ത്തനങ്ങള്‍ ഭാരതീയ മണ്ണിലേക്കും ഒഴുകിയെത്തിയിട്ടുണ്ട്.ദീപ്തമായ ദാര്‍ശനികതയും സന്ദേശദായകമായ കവിത്വസിദ്ധിയും കൊണ്ട് അനന്യ സാധാരണ വ്യക്തി പ്രഭാവം കൈവരിച്ച അല്ലാമാ ഇഖ്ബാല്‍ തിരുമേനി(സ്വ) തങ്ങളോടുള്ള അന്ധമായ സ്നേഹാനുരാഗത്താല്‍ ഉډാദം പൂണ്ടവരായിരുന്നു.ഹബീബിനോടുള്ള നിസ്സീമമായ അനുരാഗം കാത്ത് സൂക്ഷിച്ചവരായിരുന്നു അദ്ധേഹം.ബാഹ്യമായും ആന്തരികമായും ഇദ്ധേഹത്തിന്‍റെ കവിതയില്‍ നബി സ്നേഹം പ്രകടമായ കവിതകള്‍ ഒത്തിരിയുണ്ട്.ബാങ്കെ ദറാ,സബൂരെ അജം,ജാവേദ് നാമ,സര്‍ബെ കലീം,പയാമെ മശ് രിഖ് തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടവയാണ്.പ്രവാചക പ്രേമം തന്‍റെ സര്‍വ്വ സിരകളേയും തുളച്ച് കയറിയിരുന്നു.മദീനയ്നെ പദം പോലും കണ്ണീരൊഴുക്കിയല്ലാതെ കേള്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഇഖ്ബാലിന്‍റെ അന്ത്യകാലം.
അതിര്‍ വരമ്പുകളില്ലാതെ ഇശ്ഖിന്‍റെ ഉറവകള്‍ ലോകത്തെങ്ങും വ്യാപിച്ചിട്ടുണ്ട്.പ്രേമം ഹബീബിനോടാകുമ്പോള്‍ സകല ലഹരിയെയും മറികടക്കുന്ന ഉډാദമാണിതിന്.അവിടത്തെ മദ്ഹ് മൊഴിയുമ്പോള്‍ വിതുമ്പി വിറക്കാത്ത അധരപുടങ്ങളില്ല,എഴുതുമ്പോള്‍ നൃത്തം ചെയ്യാത്ത വാളുകളില്ല,ഖവ്വാലികളിലൂടെയും മൗലിദുകളിലൂടെയും പരന്നൊഴുകിയതും അനശ്വരമായ കീര്‍ത്തനങ്ങളാണ്.
ആ ആനന്ദ മധു നുകരാന്‍ കഴിയാത്തവര്‍ എത്ര ഹതഭാഗ്യര്‍..!
ആ വസന്തത്തിനെന്തൊരു വസന്തം!
ആ വെളിച്ചത്തിനെന്തൊരു വെളിച്ചം!
Be the first to comment