തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ തീരുമാനം ചട്ടവിരുദ്ധമെന്ന് വിസി മഹാദേവന്‍ പിള്ള. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി.
സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ചട്ടവിരുദ്ധമാണെന്നുമാണ് ഗവര്‍ണര്‍ക്കയച്ച കത്തില്‍ വൈസ് ചാന്‍സിലര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പിന്‍വലിച്ച നടപടി തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറവണണെന്നും വിസി കത്തില്‍ ആവശ്യപ്പെടുനന്നുവിസി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നിര്‍ദേശിക്കാനാണ് ചൊവ്വാഴ്ച സെനറ്റ് ചേര്‍ന്നത്. 91 അംഗങ്ങള്‍ ഉള്ള സെനറ്റില്‍ വി.സി ഡോ. വിപി മഹാദേവന്‍ പിള്ളയുള്‍പ്പെടെ 13 പേര്‍ മാത്രമാണ് പങ്കെടുത്തത്. പിന്‍വലിച്ച 15 സെനറ്റ് അംഗങ്ങളില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്.
Be the first to comment