അല്ലാഹു തആല ഈ ഭൂമി ലോകത്ത് മനുഷ്യ കുലത്തെ സൃഷ്ടിച്ചു.അവർക്ക് അനുയോജ്യമായ പ്രകൃതിയെയും നാഥൻ സംവിധാനിച്ചിട്ടുണ്ട് . ഇസ്ലാം പ്രകൃതി മതമാണ്.അതിനെ പരിസ്ഥിതി സൗഹൃദ മതമെന്ന് വിശേഷിപ്പിക്കാം.ഒരു മുസ്ലിമിന്റെ ജനനം മുതൽ മരണം വരെയുള്ള ഇഹലോക ജീവിതം പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്നുണ്ട് . വിശുദ്ധ ഖുർആന്റെ വിശാലമായ പ്രാപഞ്ചിക വീക്ഷണത്തിൽ നിന്നാണ് നബി തങ്ങളുടെ പരിസ്ഥിതിയോടുള്ള സമീപനം രൂപപ്പെടുന്നത് . മനുഷ്യനും പ്രപഞ്ചങ്ങൾക്കുമിടയിൽ അടിസ്ഥാനപരമായ വളർച്ചയും ചേർച്ചയുമുണ്ട് . അല്ലാഹു പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത് സംശുദ്ധമായും തനിമയോടും കൂടിയാണ് പ്രയോജനാത്മകമായ പ്രകൃതിയെ അവൻ മനുഷ്യന് വിധേയമാക്കുകയും ചെയ്തിരിക്കുന്നു . പരിസ്ഥിതിയുടെ അവകാശംപ്രകൃതിയെ അതിന്റെ താളത്തിന് വിപരീതമായി ഉപയോഗിക്കുകയും അതിലെ വിഭവങ്ങൾ ഊറ്റിയെടുക്കുകയും ചെയ്യുകയാണെങ്കിൽ ലോകം മുഴുവൻ അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരും.ഭൂമുഖത്ത് ജീവിക്കുന്ന മുഴുവൻ മനുഷ്യരാശിയും പരിഗണിക്കേണ്ട പൊതു തത്വമാണ് നബി ( സ്വ ) പഠിപ്പിക്കുന്നത്.ഈ പ്രപഞ്ച വ്യവസ്ഥയിലെ ഒന്നിനെയും അകാരണമായി നശിപ്പിക്കരുത്.മുത്ത് നബി ( സ്വ ) പറഞ്ഞു : ഒരിക്കലും ഉപദ്രവം പാടില്ല.നബി ( സ്വ ) ഇപ്രകാരം പറയുകയും ചെയ്തു . മൂന്ന് ശാപങ്ങൾ സൂക്ഷിക്കുക ജല സ്രോതസ്സുകളിലും വഴിവക്കുകളിലും വൃക്ഷത്തണലുകളിലും ആവശ്യ നിർവ്വഹണം നടത്തുക എന്നതാണത്.പരിസ്ഥിതിയെ സംരക്ഷിക്കുന്നത് പ്രതിഫലത്തിന് ദൈവിക ഹേതുവാകുന്ന സൽകർമ്മമായി നബി ( സ്വ ) അദ്ധ്യാപനം നടത്തിയിട്ടുണ്ട് . പ്രകൃതിയും ജലസ്രോതസ്സും ഭൂമിയിൽ കൃഷിയിറക്കാനും അത് ഭൂമിയെ സജീവമാക്കാനും നബി ( സ്വ ) പ്രേരിപ്പിച്ച് കൊണ്ടിരുന്നു . അവിടുന്ന് പറയുകയും ചെയ്തു . ഒരു മുസ്ലിം കൃഷിചെയ്താൽ അതിൽ ഭക്ഷിക്കപ്പെടുന്നത് . എന്തും സ്വദഖയായി രേഖപ്പെടുത്തുകയും അതിൽ നിന്ന് വല്ലതും മോഷ്ടിക്കപ്പെട്ടാൽ അതും ദാനമായി തീരും . ഭൂമിയെ തരിശായി ഉപേക്ഷിക്കാതെ അതിനെ സജീവമാക്കുന്നത് പ്രകൃതിയും ജലസ്രോതസ്സും ഭൂമിയിൽ കൃഷിയിറക്കാനും അത് ഭൂമിയെ സജീവമാക്കാനും നബി ( സ്വ ) പ്രേരിപ്പിച്ച് കൊണ്ടിരുന്നു . അവിടുന്ന് പറയുകയും ചെയ്തു . ഒരു മുസ്ലിം കൃഷിചെയ്താൽ അതിൽ ഭക്ഷിക്കപ്പെടുന്നത് എന്തും സ്വദഖയായി രേഖപ്പെടുത്തുകയും അതിൽ നിന്ന് വല്ലതും മോഷ്ടിക്കപ്പെട്ടാൽ അതും ദാനമായി തീരും . ഭൂമിയെ തരിശായി ഉപേക്ഷിക്കാതെ അതിനെ സജീവമാക്കുന്നത്. ഇസ്ലാം വളരെയധികം പ്രോത്സാഹിപ്പിച്ച കാര്യമാണ് . ആരെങ്കിലും ദിർജീവമായി കിടക്കുന്ന ഭൂമിയെ സജീവമാക്കുകയും അതിൽ നിന്ന് ജീവ ജാലങ്ങൾ ഭക്ഷിക്കുകയും ചെയ്താൽ അതിലയാൾക്ക് പുണ്യമുണ്ട് . വെള്ളം പ്രകൃതി സ്രോതസ്സുകളിലെ അമൂല്യമാണ്.ജലത്തിന്റെ മിതോപയോഗവും അതിന്റെ സംരക്ഷണവും നബി ( സ്വ ) വളരെ പ്രാധാന്യത്തോടെ പരിഗണിക്കുന്ന കാര്യമാണ് . അല്ലാഹു പറയുന്നു ആകാശത്തിൽ നിന്ന് നാം അനുഗ്രഹീതമായ തോട്ടങ്ങളെയും കൊയ്തെടുക്കുന്ന ധാന്യങ്ങളെയും ഉൽപാദിപ്പിക്കുകയും ചെയ്തു . പരിസ്ഥിതി ശുചിത്വം നബി ( സ്വ ) തങ്ങൾ പരിസ്ഥിതിയെയും അതിലെ ശുചിത്വത്തെയും ഇഷ്ടപ്പെട്ടിരുന്നു . ഭവനങ്ങൾ പരിപാലിക്കാൻ മുത്ത് നബി ( സ്വ ) തന്റെ അനുചരന്മാരോട് കർശനമായി നിർദ്ദേശിക്കുകയും ചെയ്തു . നബി ( സ്വ ) പരിസ്ഥിതിയെയും അതിന്റെ പരിപാലനത്തെയും കുറിച്ച് വ്യക്തമായ മാതൃക നൽകിയിട്ടുണ്ട്.നബി ( സ്വ ) സുഗന്ധമുള്ള ചെടികളെ ഇഷ്ടപ്പെടാനും അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും അത് സമ്മാനാമായി നൽകാനും അത് കൊണ്ട് ചുറ്റുപാടുകളെ മനോഹരമാക്കാനും പ്രോത്സാഹനം നൽകുകയും പരിസ്ഥിതിയെ മലിനമാക്കുന്നതിനെതിരെ ബോധവൽക്കരിക്കുകയും ചെയ്തിരുന്നു . റസൂൽ ( സ്വ ) അരുളി : ആർക്കെങ്കിലും റൈഹാൻ നൽകപ്പെട്ടാൽ അത് മടക്കരുത് . അത് ചെറുതാണെങ്കിലും വലിയ സുഗന്ധവാഹകമാണ് . ഇങ്ങനെ തുടങ്ങി പ്രപഞ്ചത്തിലെ ഓരോ വ്യത്യസ്ഥ ഘടകങ്ങൾക്കും അളവറ്റ പവിത്രതയും പ്രാധാന്യവുമാണ് പരിശുദ്ധ ദീൻ കേൾപ്പിക്കുന്നത് . അതിനെ സൂക്ഷമമായി പരിപാലനം നടത്തൽ വിശ്വസിയുടെ ബാധ്യതയാണ്
About Ahlussunna Online
1301 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Be the first to comment