സങ്കി പ്രീണനത്തില്‍ ഒറ്റപ്പെട്ട വഹാബിസത്തിന്റെ പുതിയ പാണക്കാട് മുഹബ്ബത്ത് കാലം കൗതുകത്തോടെ ഉറ്റു നോക്കുന്നു.ഇത്രയും നാള്‍ അവരെ നിരന്തരം മുശ്രികീങ്ങളും ശിര്‍കിന്റെ അഹ്ലുകാരായും മുദ്ര കുത്തിയിരുന്ന വഹാബി പ്രസ്ഥാനത്തിന്ന് എന്ന് മുതലാണ് പാണക്കാട് സാദാത്തീങ്ങളോട് ഇത്ര മുഹബ്ബത്ത് തുടങ്ങിയത്. പാണക്കാട് കുടുംബവും സമസ്തയും തമ്മിലുള്ള അഭേദ്യമായ ബന്ധം വരെ അവരില്‍ വല്ലാണ്ട് തലവേദന സൃഷ്ടിക്കുന്നുണ്ട്.ആ ബന്ധത്തിന് വിള്ളല്‍ വീഴ്ത്താന്‍ ഉള്ള ശ്രമം തുടങ്ങിയിട്ട് നാളേറെയായി. മുജാഹിദ് സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട പാണക്കാട് സാദാത്തീങ്ങളെ സമസ്ത വിലക്കി,സമസ്തയുടെ താളത്തിന് തുള്ളാനെ അവരെ കൊണ്ടാവൂ എന്ന നിലക്ക് വരെ ആ ബന്ധം വശളാക്കാന്‍ അവര്‍ ശ്രമം നടത്തിക്കൊണ്ടിരുന്നു. സമസ്തയാണ് ഏറ്റവും വലിയ ആദര്‍ശമെന്ന് പൂക്കോയ തങ്ങളുടെ കുട്ടികളെയും, പേരക്കുട്ടികളെയും ആരും ഉണര്‍ത്തേണ്ടതില്ല എന്നതിന്റെ സാക്ഷ്യമാണ് പ്രസ്തുത പരിപാടിയില്‍ നിന്ന് അവര്‍ വിട്ടു നിന്നത്.സമസ്ത നല്‍കിയ നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ ഉള്ള നല്ല മനസ്സ് പാണക്കാട് കുടുംബം കാണിച്ചു എന്ന് ചുരുക്കം.
സംഗമത്തിന്റെ പ്രഥമ ദിവസം തന്നെ സ്വയം അപഹാസ്യരാവേണ്ടി വന്നതും കാലത്തിന്റെ നീതിയാണ്.ജോണ്‍ ബ്രിട്ടാസും ബിനോയ് വിശ്വവും ചേര്‍ന്നു നടത്തിയ പ്രസംഗം അവര്‍ക്ക് തന്നെ തലവേദനയായി.ജോണ്‍ബ്രിട്ടാസിന്റെ ചോദ്യത്തെയും ന്യായീകരിക്കാന്‍ മുജാഹിദ് വിഭാഗത്തിന്റെ ഭാഗത്തു നിന്ന് ശ്രമം നടന്നു എന്നതാണ് ഏറ്റവും ആശങ്കാജനകം.അതും കാലത്തിന്റെ നീതിയാണ്. പക്ഷെ, ഒരിക്കലും ജോണ്‍ബ്രിട്ടാസിനെ വെള്ളപൂശാനുള്ള ശ്രമമല്ലിത്. ഇന്ന് സങ്കിക്കൂട്ടത്തെ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത ആള്‍ അന്നൊരിക്കല്‍ അവരുമായി വേദിപങ്കിട്ടതൊക്കെയും സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത് കഴിഞ്ഞു.ചുരുക്കത്തില്‍ ആദര്‍ശ വൈകല്യവും ,ആശയ ദാരിദ്ര്യവും സംഭവിച്ച ഒരു വിഭാഗത്തിന്റെ ആത്മഹത്യാപരമായ സംഗമമാണ് ഇവിടെ നടന്നു കഴിഞ്ഞത്. ഇനി ആ ആദര്‍ശ വൈകല്യത്തെ തുടച്ചു നീക്കാതെ കേരളീയ മനസ്സാക്ഷിക്ക് വിശ്രമമില്ല.ആദര്‍ശ വൈകല്യത്തിന്റെ എല്ലാ അവസ്ഥാന്തരങ്ങളും സമസ്ത കാലത്തിന്റെ കാവ്യനീതിയായി തുറന്നു വെക്കാനൊരുങ്ങുകയാണ്. തുറന്ന മനസ്സോടെ നമുക്കും ആ വിളിക്ക് കാതോര്‍ക്കാം.
Be the first to comment