ലൗ ജിഹാദ് വാദങ്ങളിലെ പൊള്ളത്തരങ്ങള്‍

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അതിനു പിന്നില്‍ വലിയൊരു സംഘം തന്നെ കാമ്പസുകളിലും മറ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള പൊള്ളയായ ആരോപണങ്ങള്‍ കേരളീയ സമൂഹം പണ്ടേ തള്ളിക്കളഞ്ഞതാണ് .കേരളത്തിലും പുറത്തും വര്‍ഗ്ഗീയത വിറ്റ് കാര്യം നേടുന്ന ചില സംഘപരിവാര കേന്ദ്രങ്ങള്‍ പടച്ചുണ്ടാക്കിയ ഈ കള്ള പ്രചരണങ്ങള്‍ കേരള പോലീസും കേന്ദ്ര അന്വേഷണ ഏജന്‍സിയും അന്വേഷിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹൈകോടതിയും സുപ്രീം കോടതിയും ലൗ ജിഹാദ് ഇല്ലാ എന്ന് വിധി പ്രസ്താവന നടത്തിയതുമാണ്. എന്നിട്ടും കേരളത്തിലെ ചില ‘സീറോ”കള്‍ക്ക് ഈ കോടതി വിധികളിലൊന്നും വിശ്വാസം വരുന്നില്ലത്രേ…., അവര്‍ പറയുന്നു ഇപ്പോഴും ലൗ ജിഹാദുണ്ടെന്ന്. ഇവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പാവം, സീറോ മലബാര്‍ സഭയിലെ ചില കൊച്ചുപറമ്പിലുമാര്‍ എഴുതിയുണ്ടാക്കിയ ഈ ഇടയലേഖനം കൃസ്തീയ സമൂഹത്തിനും മതേതര സമൂഹത്തിനും ചീത്തപ്പേരുണ്ടാക്കുന്ന തു തന്നെയാണ്. ഇത് മനസ്സിലാക്കി ഇടവകകളില്‍ അത് വായിക്കാതെ ചങ്കൂറ്റം കാണിച്ച ഫാദര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ .നല്ലവരായ കൃസ്ത്യന്‍ സമൂഹത്തെ തെറ്റായി വ്യഖ്യാനിക്കാതിരിക്കാന്‍ അവരെങ്കിലും ആര്‍ജവം കാണിച്ചല്ലോ …!
ലൗ ജിഹാദില്ലെന്ന വസ്തുത ചിലരുടെ അല്‍ഷിമേഴ്സ് രോഗം കാരണം മറന്നു പോയതു കൊണ്ട് ,അവര്‍ വീണ്ടും ഈ പൊള്ളയായ വാദത്തേ കുത്തിപ്പൊക്കിയത് കൊണ്ട് ഉണര്‍ത്തുകയാണ് .കേന്ദ്ര അഭ്യന്തര മന്ത്രാലയം ലൗ ജിഹാദ് കെട്ടുകഥയാണെന്ന് വീണ്ടും പ്രസ്താവിച്ചിട്ടുണ്ട് . മറവി രോഗം മാറിയിട്ടില്ലെങ്കില്‍ ഇതൊന്ന് കുറിച്ചു വെക്കുന്നത് നന്നായിരിക്കും .അല്ലാതെ ഫാഷിസത്തിന് വെള്ളവും വളവും നല്‍കുന്ന ഇല്ലാത്ത പ്രസ്താവനകള്‍ ഇറക്കി കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് ഒന്നു നിര്‍ത്തൂ …. ഈ രാജ്യം മതേതരമാണ്…. അതെന്നും അങ്ങനെ തന്നെ നിലനില്‍ക്കട്ടെ’
പിന്നെ മറ്റൊരു കാര്യം..! ഏതെങ്കിലും അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയവലയില്‍ കുരുക്കി മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കേണ്ട യാതൊരു ദുര്യോഗവും മുസ്ലിംകള്‍ക്കില്ല. ദൈവിക പ്രഭയാല്‍ തന്നെ അത് അസൂയാവഹമായ നിലയില്‍ അനുദിനം വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇസ്ലാം തീര്‍ത്തും എതിരാണ് .പരിശുദ്ധ ഖുര്‍ആനിലെ രണ്ടാം അദ്ധ്യായത്തില്‍ അല്ലാഹു പറയുന്നു: “ദീനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല” ( ബഖറ). മദീനയില്‍ നബി (സ) ചെന്നപ്പോള്‍ അവിടെ ജൂതരും കൃസ്ത്യാനികളും ഉണ്ടായിരുന്നു. നബി(സാ അവരെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് കൊണ്ടു വന്നില്ലെന്ന് മാത്രമല്ല അവരുടെ മത വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കുകയാണ് ചെയ്തത്. അതു കൊണ്ട് തെറ്റായ വാര്‍ത്തകളുടെയും ഒറ്റപ്പെട്ട സംഭവങ്ങളുടെയും പേരില്‍ ഒരു സമുദായത്തേ ഒന്നടങ്കം അവമതിക്കുന്ന നീക്കങ്ങള്‍ ആര് നടത്തിയാലും അത് അപലപനീയവും മതേതരത്വത്തെ തകര്‍ക്കുന്നതുമാണ്.ഇത് മതസൗഹാര്‍ദ്ദം ഇല്ലാതാക്കുവാനും മനുഷ്യ മനസ്സുകളില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുവാനും മാത്രമേ ഉപകരിക്കുകയുള്ളൂ…. തീര്‍ച്ച !

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*