
മതേതരത്വ രാജ്യം ഇന്ന് സ്വാതന്ത്ര്യ ദിനത്തെിന്റെ നിറവിലാണ് ഇന്ത്യയെന്ന ഭാരതാംബയുടെ പേര് മൊഴിയുമ്പോള്‍ മതേതരത്വം എന്ന വിശേഷണം ചേര്‍ക്കാന്‍ മറക്കുന്നവര്‍ വിരളമാണ്. അര്‍ത്ഥശൂന്യതയിലേക്ക് നീങ്ങുന്ന ഈ വിശേഷണത്തിന് അര്‍ത്ഥ ഗര്‍ഭം അറിഞ്ഞവരായിരുന്നു രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗാന്തരീക്ഷത്തലേക്ക്് കൈപിടിച്ചാനയിച്ചവര്‍. നിലവിലുള്ള അവസ്ഥകളുടെ പോരായ്മകളെ ചൂണ്ടിക്കാട്ടാന്‍ മാത്രം പറയുന്നതല്ല മതേതര ഇന്ത്യയുടെ മനോഹര ചരിത്രം. ഭരണഘടന നിയമസംഹിതയും അലിഖിത കീഴ്‌വഴക്കങ്ങളുംകാറ്റില്‍ പറത്തി മതേതര ഇന്ത്യയുടെ മാറിടത്തില്‍ മുറിവേല്‍പ്പിക്കുന്ന നീചകൃത്യങ്ങള്‍ക്ക് നവഭാരതം മുഖസാക്ഷിത്വം വഹിക്കുമ്പോള്‍ സ്വതന്ത്ര ഇന്ത്യ എന്ന പദത്തിന് എന്ത് അര്‍ത്ഥം? വര്‍ഗീയത വിപ്ലവവുമായി കാണുന്ന പുതിയ രീതിശാസ്ത്രമാണ് തിരുത്തപ്പെടേണ്ടത്. സമാധാനത്തിന്റെ മൃദുലമായ ഭാരതാന്തരീക്ഷത്തില്‍ ബാബരിയും ഗുജറാത്തും മണിപ്പൂരും ബല്‍കീസ് ബാനുവും ആസിഫ ബാനുവും അടങ്ങുന്ന അതിതീവ്രതയുടെ ചരിത്രമിനിയും ആവര്‍ത്തിച്ചുകൂടാ. സ്വാതന്ത്ര്യ ദിനത്തിലെ പുലരി ഓരോ വര്‍ഷവും സ്വാഗതമാകുമ്പോള്‍ ഹിന്ദുവും മുസല്‍മാനും ജൈനനും സിക്കുകാരനും കറുത്തവനും വെളുത്തവനുമടങ്ങുന്ന ഓരോ ജനാധിപത്യ വിശ്വാസികളും സമാനതകളില്ലാത്ത സന്തോഷത്തോടെ വരവേല്‍ക്കുന്നത് അതൊരു മാറ്റത്തിന്റെ തിരുനാളമണയാതെ ബാക്കിയുണ്ടെന്ന പ്രതീക്ഷയിലാണ്. മനുഷ്യത്വ ബോധമുള്ള അധികാരി വര്‍ഗ്ഗം ഭരണസിരാ കേന്ദ്രങ്ങളെ യഥാര്‍ത്ഥമായി നിയന്ത്രിക്കുന്ന ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന മനോഹാരമായ ഒരു അന്തരീക്ഷം നഷ്ടപ്പെട്ടിരിക്കുന്നു. കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ തിരിച്ചുപിടിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ആവശ്യകതയാണ്. നഷ്ടപ്പെടുന്നത് ‘എന്റെ ഇന്ത്യ’യാണെന്ന ബോധം ഊട്ടി ഉറപ്പിച്ചു കൊണ്ടാവട്ടെ സ്വാതന്ത്ര്യ ദിനത്തിന്റെ നമ്മുടെ ആഘോഷങ്ങള്‍ തുടക്കം കുറിക്കുന്നത്.
Be the first to comment