അല്ലാഹു പറയു ന്നു :അവരോട് നിങ്ങള്‍ നല്ല നിലയില്‍ പെരുമാറുക(നിസാഅ് 19)സ്ത്രീകള്‍ക്ക് വിശുദ്ധ ഇസ്ലാം എത്രമാത്രം പ്രാധാന്യം കല്‍പിക്കു ന്നുണ്ടെന്നത് പ്രസ്തുത ആയത്തില്‍ നിന്ന് സ്പഷ്ടമാണ്.ഓരോ പുരുഷന്മാരോടും സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാനാണ് വിശുദ്ധ ദീന്‍ ആഹ്വാനം ചെയ്യുന്നത്.അതിലുപരി ഇസ്ലാം പുരുഷന്മാരെ പോലെ തന്നെ സ്ത്രീക്ക് പ്രാധാന്യവും മഹത്വവും നല്‍കു ന്നുണ്ട്.ഇതര മതസ്ഥര്‍ സ്ത്രീയെ തരം താഴ്ത്തിയപ്പോഴും അവള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവളല്ല,അവള്‍ക്ക് അവകാശമുണ്ട്,സ്വാതന്ത്ര്യമുണ്ട്ന്ന് പ്രഖ്യാപിച്ച ഒരേ ഒരു മതം വിശുദ്ധ ഇസ്ലാം മാത്രമാണ്,എിന്നിരിക്കെ സ്ത്രീക്ക് ഇസ്ലാമില്‍ സ്ഥാനമില്ലന്നും അവള്‍ ഹിജാബിനുള്ളില്‍ അടിമയാണെന്നും തുടങ്ങിയ ഫെമിനിസ്റ്റുകളുടെയും ഇസ്ലാം വിരോധികളുടെയും വാദഗതികളെ തെളിവു സഹിതം പൊളിച്ചടുക്കല്‍ അത്യന്താപേക്ഷിതമാണ്.
നീതി,സ്വാതന്ത്ര്യം,സഹിഷ്ണുത ഇവ പൂര്‍ണ്ണമായും ഖുര്‍ആന്‍ അംഗീകരിച്ചിരിക്കുന്നു.സ്ത്രീക്ക് നീതിയും സ്വാതന്ത്ര്യവും നടപ്പാക്കുതില്‍ വിശുദ്ധ ഖുര്‍ആന്‍ ഇതര വേദങ്ങളെ ഏറെ അതിജയിച്ചിരിക്കുന്നു വെ ന്നത് ഇതിലൂടെ വ്യകതമാണ്.വിവേചന രഹിതമായി സ്ത്രീക്ക് യോജിച്ചത് സ്ത്രീക്കും പുരുഷന് യോജിച്ചത് പുരുഷനും ഖുര്‍ആന്‍ വകവെക്കു ന്നുണ്ട്.സ്ത്രീ എന്നും ദുരിതം പേറേണ്ടവളും അവകാശങ്ങള്‍ തടയപ്പെടേണ്ടവളുമാണെന്ന ഫ്രാന്‍സിയന്‍ ചിന്താഗതിയെ ഖുര്‍ആന്‍ തിരുത്തുന്നു
പുരുഷൻ ആവട്ടെ ,സ്ത്രീയാവട്ടെ ആര് സത്യവിശ്വാസത്തോടെ സല്‍ വൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.അവരോട് തീരെ അനീതി കാണിക്കപ്പെടുന്നതല്ല(നിസാഅ് 124)സ്ത്രീയുടെ അനന്തരവകാശം തുടങ്ങി അവളുടെ ജീവിതത്തിന്റെ സകല മേഖലകളെയും ഖുര്‍ആന്‍ വിഷയീഭവിച്ചി ട്ടുണ്ട്.സ്ത്രീ സ്വത്തവകാശവും ജീവിത മര്യാദകളും മറ്റും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു അധ്യായമാണ് ‘സൂറത്തുിസാഅ്’.
വിശുദ്ധ ദീനിന്റെ വെള്ളി വെളിച്ചം അടിച്ച് വീശു ന്നതിന് മുമ്പ് അറേബ്യയിലുടനീളം അന്ധകാരത്തിന്റെ ഇരുള്‍ മയമായിരുന്നു.പിറന്നു വീണത് പെണ്ണാണെങ്കല്‍ ഉടന്‍ മണ്ണിട്ടു മൂടുന്ന സമ്പ്രദായമായിരുന്നു .കാരണം,പെണ്ണ് അവര്‍ക്ക് ലജ്ജാവഹമായിരുന്നു .സര്‍വ്വ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട അക്കാലത്ത്,സ്ത്രീ കുഴിച്ച് മൂടപ്പെടേണ്ടവളല്ലെന്നും അവള്‍ക്ക് ഇസ്ലമില്‍ സ്ഥാനമുണ്ട്,അവകാശമുണ്ട്,സ്വാതന്ത്ര്യമുണ്ട് തുടങ്ങിയ വിശുദ്ധ ദീനിന്റെ മഹനീയ സന്ദേശങ്ങളുമായി കടന്നു വന്ന മുത്ത് നബി(സ്വ) ലോകം കണ്ട സ്ത്രീ വിമോചകനാണ്.നബി(സ്വ) പറഞ്ഞു: മാതാക്കളുടെ കാല്‍ കീഴിലാണ് സ്വര്‍ഗം.ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹവസിക്കേണ്ടത് ആരോടാണെന്ന് ചോദിച്ചപ്പോള്‍ മൂന്ന് തവണയും റസൂല്‍ (സ്വ) മറുപടി പറഞ്ഞത് നിന്റെ ഉമ്മ എായിരുന്നു .നാലാമതാണ് അവിടെ ഉപ്പാക്ക് സ്ഥാനം കൊടുത്തത്.ഇതെല്ലാം വിശുദ്ധ ഇസ്ലാം സ്ത്രീകള്‍ക്ക് എത്രമാത്രം പ്രാധാന്യവും പരിഗണനയും നല്‍കിയട്ടുണ്ടെന്നതിനെയാണ് സ്പഷ്ടമാക്കുന്നത്.
വിശുദ്ധ ഇസ്ലാം സ്ത്രീകള്‍ക്ക് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കുുണ്ട്.എ.ഡി പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ ഹെന്‍ റി എ ട്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് സ്ത്രീകള്‍ക്ക് വേദഗ്രന്ഥം വായിക്കാന്‍ പാടില്ലായിരുന്നു .ക്രിസ്ത്യന്‍ വനിതകള്‍ മസീഹിന്റെ ഏടുകള്‍ വായിക്കരുതെന്ന് ചക്രവര്‍ത്തി കല്‍പ്പിച്ചു.എാല്‍ വിശുദ്ധ ദീന്‍ വിദ്യാഭ്യാസ വിഷയത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസം പ്രകടിപ്പിച്ചട്ടില്ല.ഇരുവര്‍ക്കും നിര്‍ബന്ധമാക്കുകയാണ് ചെയ്തത്.തിരുനബി(സ്വ) പറഞ്ഞു: ‘ വിദ്യ തേടല്‍ ഓരോ പുരുഷനും സ്ത്രീക്കും നിര്‍ബന്ധമാകുന്നു’മതത്തില്‍ വൈയക്തികമായി അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമായ കാര്യത്തെക്കുറിച്ചാണ് തിരു നബി(സ്വ) ഇങ്ങനെ പറഞ്ഞത്.സാമൂഹികമായവ പുരുഷനെ പോലെ തന്നെ സ്ത്രീക്കും എത്രയും പഠിക്കാവു ന്നതാണ്.മാത്രമല്ല,സ്ത്രീകളുമായി ബന്ധപ്പെട്ടവ അവര്‍ പഠിക്കുക തന്നെ വേണം.
രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ക്ക് തുല്യ പദവിക്കു വേണ്ടി മുറവിളി കൂട്ടുന്ന കാലമാണിത്.ഇസ്ലാമിലെ സ്ത്രീ ദര്‍ശനം അവള്‍ ഗൃഹ ഭരണാധിപയാണ് എ ന്നതാണ്.’സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീടു പരിപാലിക്കേണ്ടവളാണെ ന്നാണ് തിരുവചനം.സ്ത്രീകളെ ഭരണകര്‍ത്താക്കളാക്കരുതെ ന്നാണ് ഇസ്ലാമിന്റെ നിര്‍ദ്ദേഷം.ഇമാം ബുഖാരി(റ) റിപ്പോര്ട്ട് ചെയ്ത ഹദീസ്: സ്ത്രീയെ അധികാരമേല്‍പിച്ച ഒരു ജനത വിജയിക്കുകയില്ല.ഇതെല്ലാം സ്ത്രീകളെ അവഗണിക്കുകയില്ല. മറിച്ച് ഭാരിച്ച ഉത്തരവാദിത്വം താങ്ങാന്‍ അവള്‍ പ്രകൃത്യാ അശക്തയാണെ ന്നതിനാലാണ് ഇസ്ലാമിന്റെ ഈ നിര്‍ദ്ദേശം.ഇത്തരത്തില്‍ ഇസ്ലാം നല്‍കുന്ന അവകാശങ്ങള്‍ എണ്ണമറ്റതാണ്.
ചുരുക്കത്തില്‍,മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇസ്ലാമില്‍ അവള്‍ സ്വതന്ത്രയാണ്.അവളുടേതായ അവകാശങ്ങള്‍ ഇസ്ലാം അവള്‍ക്ക് വകവെക്കു ന്നുണ്ട്.സ്ത്രീ മഹത്വവല്‍ക്കരിക്കപ്പെട്ടവളാണ്.ഇസ്ലാം പുരുഷനെപോലെ തന്നെ പരിഗണന അവള്‍ക്കും നല്‍കുന്നുണ്ട്.മേലുദ്ധരണികളെല്ലാം ഫെമിനിസ്റ്റിന്റെയും ഇസ്ലാം വിരോദികളുടെയും വാദഗതികളുടെ മുനയൊടിക്കുമെ ന്നതില്‍ സംശയമില്ല.
Be the first to comment