കൊറോണ മനുഷ്യകുലത്തെ ഒരൽപ്പം പോലും പിടി വിടുന്ന ലക്ഷണം ഇല്ല. കേരളീയ ജനതയും കൊറോണയുടെ മൂന്നാം തരംഗത്തെ കൺമുന്നിൽ കാണുന്നു.എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ചകൾക്ക് മതത്തെയും അതിന്റെ ആരാധന കർമ്മങ്ങളെയും മറ പിടിക്കാൻ ഉള്ള ശ്രമം വൃഥാവിലാണ്.മജ്ജയും മാംസവും ലഹരിക്ക് അടിമപ്പെടുത്തിയ മദ്യപാനിക്ക് ലഭിക്കാത്ത എന്ത് സുരക്ഷയാണ് വിശ്വാസികൾക്ക് നൽകുന്നത്.കൃത്യമായി അകലം പാലിച്ച് എല്ലാ മാനദണ്ഡങ്ങളും പരിപൂർണമായി സ്വീകരിച്ചു നടത്തുന്ന വിശ്വാസി സമൂഹത്തോട് എന്തിനീ കപട സ്നേഹം.കഴിഞ്ഞ കാലങ്ങളിൽ ആറ് മണി വാർത്താ സമ്മേളനങ്ങളിലും അല്ലാതെയും “പള്ളിയിൽ വെച്ച് ഇന്നാലിന്ന ആളുകൾക്ക് സമ്പർക്കം, ഇത്ര പേർക്ക് പള്ളിയിൽ നിന്നും സമ്പർക്ക രോഗബാധ ” എന്ന കണക്കുകൾ മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നിട്ടുണ്ടോ…?.ഇല്ല… പിന്നെയെന്തിനീ പള്ളിയില്‍ മത്രം കരുതൽ, എന്തിനീ ജാഗ്രത.കരുതൽ നല്ലത് തന്നെ, പക്ഷെ അത് വേണ്ടിടത്ത് ആയിരിക്കണം. അല്ലാതെ ആരെയോ എന്തോ ബോധിപ്പിക്കാൻ ഉള്ള പ്രഹസനങ്ങൾ ആവരുത്. അത് ദഹിക്കാൻ പോന്ന വയറല്ല കേരളക്കരയുടേത്.140 പേര് കൂടുന്ന നിയമസഭ അങ്കണത്തിലേക്ക് കടക്കാൻ കൊറോണക്ക് ആരുടേയും അനുവാദം വേണം എന്നൊന്നുമില്ല.കാലം ഇന്നുവരെ
നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തിച്ച പള്ളികള്‍ മാതൃക കാണിച്ചതും വിസ്മരിക്കരുത്!
വിശ്വാസികളുടെ അവകാശം, ആരാധനകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിയമങ്ങൾ നീങ്ങി കിട്ടുക തന്നെ വേണം.
Be the first to comment