
ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്‌ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള ജീവനാംശത്തിന് അര്‍ഹരാണെന്ന് സുപ്രിം കോടതി. മുന്‍ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി നിരീക്ഷണം.
ക്രിമിനല്‍ നടപടി ക്രമത്തിലെ 125ാം സെക്ഷന്‍ പ്രകാരം മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി
1986ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് സെക്ഷന്‍ 125 സി.ആര്‍.പി.സി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, കോടതി ഇത് അംഗീകരിച്ചില്ല.
മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാമെന്നും ഇതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ 125ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇത് എല്ലാ വനിതകള്‍ക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.
Be the first to comment