രൂപയുടെ വീഴ്ച: വിദേശ കടത്തിനു മേല്‍ ഇന്ത്യ അടയ്ക്കണം 68,500 കോടി രൂപ അധികം!

ന്യൂഡല്‍ഹി: ബാഹ്യഘടങ്ങളില്‍ പഴിചാര്‍ത്തി, രൂപയുടെ മൂല്യമിടിയുന്ന കാര്യത്തില്‍ ഒരു നടപടിയും എടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് കൂടുതല്‍ തിരിച്ചടിയാവുന്നു. വിദേശ കടത്തിനു മേല്‍ ഇന്ത്യയ്ക്ക് അധികമായി അടയ്‌ക്കേണ്ടി വരിക 68,500 കോടി രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരമാണിത്. യു.എസ് ഡോളറിനെതിരെ ഈ വര്‍ഷം മാത്രം 11 […]

സഊദിയില്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഈ മാസം...

ജിദ്ദ: ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് പദ്ധതിയില്‍ ഈ മാസം അവസാനം മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സഊദി പൊതുഗതാഗത മന്ത്രാലയം അറിയിച്ചു. മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ നാന്നൂറ്റിയമ്പത് കി [...]

പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ എക്‌സിറ്...

ദോഹ: പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018 [...]

പ്രളയം: 10,000 രൂപ വിതരണം ഉടന്‍ പൂര്‍ത്തിയാക്കു...

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീടുകളില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി നല്‍കുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ ഉപസമിതിയോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരശേഖരണവും പരിശോധനയും ഉള് [...]
No Picture

ജുബൈല്‍ എസ്.വൈ.എസിന്റെ ബംഗാള്‍ മദ്രസ നിര്‍മ്മാണം പുരോഗമിക്കുന്നു

ദമാം: കിഴക്കന്‍ സഊദിയിലെ ജുബൈല്‍ എസ്.വൈ.എസ്, എസ്.കെ.ഐ.സി സെന്‍ട്രല്‍ കമ്മിറ്റി ദശ വാര്‍ഷികത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച പശ്ചിമ ബംഗാളിലെ മദ്രസ നിര്‍മ്മാണം പുരോഗമിക്കുന്നു. ദശ വാര്ഷികത്തോടനുബന്ധിച്ചു നാഷണല്‍ എജ്യു മിഷന്‍ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമെന്നോണമാണ് പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭിംപുര്‍ ഗ്രാമത്തില്‍ മദ്രസ നിര്‍മിച്ച് മത വിദ്യഭ്യാസത്തിന് […]

പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തരുതെന്ന് ഹരിത ട്രിബ്യൂണല്‍

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കരടു റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്ത പരിസ്ഥിതി ലോല മേഖലകളില്‍ (ഇഎസ്എ) മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നു ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് 1343 ചതുരശ്ര […]

രഞ്ജന്‍ ഗോഗോയ് അടുത്ത ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്തു. അഭിപ്രായം ചോദിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കത്തിനാണ് മറുപടി. ദീപക് മിശ്ര കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ഗൊഗോയ്. ചീഫ് […]

വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് വിദേശസഹായം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി.ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യവും സുപ്രിംകോടതി നിരസിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി വിശദമായി പഠിച്ചുവെന്നും എങ്ങനെയാണ് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. വിദേശസഹായം സ്വീകരിക്കാന്‍ […]

ബിജെപിക്ക് ഭരണം നഷ്ടമായി; കാസര്‍ഗോഡ് കാറഡുക്കയില്‍ യുഡിഎഫ് പിന്തുണയോടെ സിപിഐഎം സ്വതന്ത്രയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു

കാസര്‍ഗോഡ്: കാസര്‍ഗോഡ് കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം അധികാരത്തില്‍. സിപിഐഎം സ്വതന്ത്ര അനസൂയ റായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 18 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് അവസാനമായത്. വനിതാ സംവരണമായ പഞ്ചായത്തില്‍ യുഡിഎഫിലെ അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു വിജയം. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ […]

സഹായധനം ദുരിതബാധിതര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തണം: ഹൈക്കോടതി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതിനായി ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണമെന്നും ആവശ്യപ്പെട്ട് […]