ശബരിമല വിധി: സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഒരു സ്വകാര്യ ടെവിലിഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശം. സുപ്രീം കോടതി വിധിക്കെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ സമരത്തിലാണ്. ഈശ്വര കോപം കൊണ്ടാണ് കേരളത്തില്‍ […]

ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കോടതി വിധിച്ച നഷ്ട...

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി നമ്പി നാരായണന്‌ കൈമാറി . 50 ലക്ഷം രൂപയാണ് നഷ്‌ടപരിഹാര തുക .സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വച്ച്‌ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി തുക കൈമാറിയത് .22 വര് [...]

എഴുത്തുകാരന്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീ...

തിരുവനന്തപുരം: എഴുത്തുകാര്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് കാണിച്ച അനാദരവിനു പിന്നാലെയാണ് കമല്‍ സി ചവറ ഇസ്‌ലാംമതം സ്വീകരിച്ചത്. ഫേസ്ബുക്കിലൂടെ കമല്‍ സി ചവറ [...]

ഇറാനെതിരായ ഉപരോധം നീക്കണമെന്ന് അന്താരാഷ്ട...

വാഷിങ്ടണ്‍: ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധനങ്ങള്‍ ഭാഗികമായി നീക്കാന്‍ അമേരിക്കക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശം നല്‍കി. 1955ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സൗഹൃദകരാര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇറാന്‍ അന്താരാഷ്ട്ര നീതിന്യായ കോട [...]

അയോധ്യകേസ്: സുപ്രീംകോടതിയുടെ നിര്‍ണ്ണായകവിധി ഇന്ന്

ന്യൂഡല്‍ഹി: അയോധ്യ കേസിന്റെ അനുബന്ധ പരാതിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസ് അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ സഹജഡ്ജിമാര്‍. വിവിധ മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി വരുന്നത്. […]

നിയന്ത്രണങ്ങളോടെ ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി വിധി. ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പൗരന്മാര്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണ്.സ്വകാര്യകമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ആധാര്‍ നിയമങ്ങള്‍ ഭേദഗതിചെയ്യാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രണ്ടു പ്രധാനവകുപ്പുകള്‍ കോടതി […]

മുത്തലാഖ്: ഓര്‍ഡിനന്‍സിനെതിരെ സമസ്ത സുപ്രിം കോടതിയില്‍

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുകൊണ്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. വിവാഹ മോചനത്തിനുള്ള നടപടി ക്രമം പാലിക്കാതിരുന്നതാല്‍ അത് ക്രിമിനല്‍ കുറ്റമാകില്ല. മറ്റു മതങ്ങളില്‍ വിവാഹമോചനവും ഭാര്യയെ ഉപേക്ഷിക്കലും ക്രിമിനല്‍ കുറ്റമല്ലാത്ത് സ്ഥിതിക്ക് ഇസ്ലാം മത […]

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് മത്സരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു. അഭിലാഷ് ടോമിയെഅഭിലാഷ് ടോമിയെ ആംസ്റ്റർഡാം ദ്വീപിലേക്കാകും മാറ്റുക.  ആസ്‌ത്രേലിയന്‍ തീരമായ പെര്‍ത്തില്‍ നിന്ന് 3704 കിലോ മീറ്റര്‍ അകലെയാണ് അപകടത്തില്‍പെട്ട അഭിലാഷിന്റെ വഞ്ചി […]

സദ്ദാം ഹുസൈന് സംഭവിച്ചത് ട്രംപിന് സംഭവിക്കും!! അമേരിക്കയ്ക്ക് റൂഹാനിയുടെ താക്കീത്

ദുബായ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. സദ്ദാം ഹുസൈനെപ്പോലെ ട്രംപ് ഇറാനുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ സദ്ദാം ഹുസൈനെപ്പോലെയാവുമെന്നാണ് ഹസ്സന്‍ റൂഹാനിയുടെ താക്കീത്. ഇറാന്‍ മിസൈലുകള്‍ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും റൂഹാനി പറയുന്നു. ശനിയാഴ്ച നടന്ന ഗള്‍ഫ് നാവിക സേനാ അഭ്യാസത്തില്‍ 600ഓളം […]

സമാധാന ചര്‍ച്ചക്ക് മോദിയെ ക്ഷണിച്ച് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് പാക്കിസ്താന്‍ തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഈ മാസം അവസാനത്തോടെ ഇന്ത്യാ പാക് സമാധാന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്നാണ് കത്തിലെ ആവശ്യം. കൂടാതെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ […]