പ്രളയക്കെടുതി; നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്‍ വീഴ്ച്ചയെന്ന് വി.ഡി. സതീശന്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സജി ചെറിയാന്‍.

തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടരുകയാണ്. പ്രളയാനന്തരസഹായം വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന് കനത്ത വീഴ്ചയാണെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. […]

ഇസ്രത്ത് ജഹാന്‍ കേസില്‍ മോദിയ്ക്കും അമിത് ഷ...

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ രക്ഷിക [...]

നസിറുദ്ദീന്‍ വധം: ഒന്നും രണ്ടും പ്രതികള്‍ക്...

കോഴിക്കോട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയീടാക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്ക [...]

കേന്ദ്രസര്‍ക്കാര്‍ തന്ന അരിക്കും രക്ഷാപ്ര...

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാകാതെ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തിനും പണം നല്‍കേണ്ട സ്ഥിതിയാണ്.കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ് [...]

പ്രതിഷേധവുമായി പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു ചോദ്യോത്തരവേള നിര്‍ത്തിവച്ച് ശബരിമല ചര്‍ച്ച ചെയ്യണമെന്നാവശ്യം…

തിരുവനന്തപുരം: ശബരിമലയില്‍ പ്രക്ഷുബ്ധമായി നിയമസഭ. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള നിര്‍ത്തി വച്ച് ശബരിമല വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു.അതേ സമയം ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സ്പീക്കര്‍. പിന്നീട് […]

ഗ്ലാസ്‌ഗോ കേരള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രളയദുരിതം അനുഭവിച്ച കേരളത്തിനു ആശ്വാസമേകാന്‍ ബ്രിട്ടനിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 2019-–20 വര്‍ഷത്തില്‍ ഒരുവര്‍ഷ ബിരുദാനന്തര ബിരുദം എടുക്കാന്‍ ആഗ്രഹിക്കുന്ന 4 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, സയന്‍സ്, ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 4 തവണയായി 10,000 ബ്രിട്ടിഷ് പൗണ്ട് […]

ഹര്‍ത്താല്‍: സുപ്രഭാതം നബിദിനപ്പതിപ്പ് പ്രകാശനം മാറ്റിവച്ചു.

കോഴിക്കോട്: ഹിന്ദു ഐക്യ വേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, ശനിയാഴ്ച നടത്താനിരുന്ന സുപ്രഭാതം നബിദിനപ്പതിപ്പ് പ്രകാശന പരിപാടി മാറ്റിവച്ചു. പരിപാടി ഞായറാഴ്ച രാവിലെ 9.30ന് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്വാഹില്‍ സുപ്രഭാതം രക്ഷാധികാരി അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും. …

തൃപ്തിദേശായി കൊച്ചിയില്‍; വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തം

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായി കൊച്ചിയിലെത്തി. വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഒന്നര മണിക്കൂറിലധികമായി തൃപ്തിദേശായിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ […]

No Picture

യു.എസ് അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍: യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജെഫ് രാജി നല്‍കുകയായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. രാജിക്ക് പിന്നാലെ ജെഫ് സെഷന്‍സ് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നതായി […]

ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിന് വന്‍ മുന്നേറ്റം; ട്രംപിനു തിരിച്ചടി

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. ആദ്യഫല സൂചനകള്‍ ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്‍ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം 36 […]