‘അസ്സലാമു അലൈക്കും’- ഭീകരാക്രമണ ശേഷമുള്ള ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ സമാധാന സന്ദേശം കൈമാറി ജസിന്ത

ക്രൈസ്റ്റ് ചര്‍ച്ച്: ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കു ഐക്യദാര്‍ഢ്യമായി തട്ടമണിഞ്ഞെത്തി ലോകത്തിന്റെ മനം കവര്‍ന്ന ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡന്‍ തന്റെ നിലപാട് വ്യക്തമാക്കി വീണ്ടും. ഭീകരാക്രമണ ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ സഹകാരികളെ അസ്സലാമു അലൈക്കും (നിങ്ങള്‍ക്ക് ഏവര്‍ക്കും ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ) എന്ന് അഭിസംബോധന ചെയ്താണ് […]

ന്യൂസിലാന്റില്‍ പള്ളിയില്‍ വെടിവെപ്പ്; ആറു...

വെല്ലിങ്ടണ്‍: ന്യൂസിലാന്റിലെക്രിസ്റ്റ് ചര്‍ച്ചിലെ ഹെഗ്‌ലി സമീപത്തുള്ള മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സൗത്ത് ഐലന്‍ഡ് സിറ്റിയിലുള്ള മസ്ജിദ് അല്‍ നൂര്‍ പള്ളിയിലാണ് അജ്ഞാതന്‍ വെടിവെപ്പ് നടത്തി [...]

തെരഞ്ഞെടുപ്പില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉ...

കൊച്ചി: തെരഞ്ഞെടുപ്പില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പില്‍ ഫഌക്‌സുകള്‍ ഉപയോഗിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കിയത്. സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതിനെ തുട [...]

ശരീഅത്ത് ആക്ട്: സമസ്ത ഉന്നയിച്ച പ്രശ്‌നങ്ങള...

തിരുവനന്തപുരം: ശരീഅത്ത് ആക്ടുമായി ബന്ധപ്പെട്ടു സമസ്ത ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം പ്രസ്തുത വിഷയങ്ങള്‍ നിയമസഭാ കമ്മിറ്റിയുടെ ചെയര്‍മാന്‍ മുരളി പെരുനെല്ലിയെ ക്ഷണിച്ച് വരു [...]

സി.എം അബ്ദുല്ല മൗലവി: സമസ്ത പ്രക്ഷോഭ സമ്മേളനം മാറ്റിവച്ചു

കോഴിക്കോട്: സി.എം അബ്ദുല്ല മൗലവി വധത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച കോഴിക്കോട്ട് നടത്താനിരുന്ന പ്രക്ഷോഭ സമ്മേളനം മാറ്റിവച്ചു. നിയമപരമായ കാരണത്താലാണ് മാറ്റിവച്ചതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ത്യ. പാക് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയതായി ഇന്ത്യ അറിയിച്ചു. അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സേനയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്നരക്കായിരുന്നു ആക്രമണം. 12 മിറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. […]

കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: കാശ്മീരില്‍ ഇന്ന് പുലര്‍ച്ചയോടെ ഭീകരരുമായി സൈന്യം ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നു. ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ലഷ്‌കര്‍ ഭീകരരെയാണ് സൈന്യം വളഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. അതേസമയം, ജയ്‌ഷെ മുഹമ്മദിനു പിന്നാലെ പുല്‍വാമ മാതൃകയില്‍ ഇന്ത്യയിലെ സൈനികര്‍ക്കും അര്‍ധസൈനികര്‍ക്കും നേരെ ആക്രമണം നടത്തുമെന്ന് ഹിസ്ബുല്‍ […]

ബാബരി കേസില്‍ സുപ്രിംകോടതി ചൊവ്വാഴ്ച്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക. അവധിയില്‍ പോയ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ തിരികെ പ്രവേശിച്ച സാഹചര്യത്തിലാണ് വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചുത്‌. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സുന്നി വഖ്ഫ് ബോര്‍ഡിനും […]

ഷുക്കൂര്‍ വധം: പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: എം.എസ്.എഫ് തള്ളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 302, 120ബി വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു […]

ആയുധം താഴെവച്ചാല്‍ സി.പി.എമ്മുമായി കേരളത്തിലും സഹകരിക്കാം- മുല്ലപ്പള്ളി രാമചന്ദ്രന്‍

മലപ്പുറം: അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ കേരളത്തിലും സി.പി.എമ്മുമായി ധാരണക്ക് കോണ്‍ഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം ആയുധം താഴെവെക്കാന്‍ തയ്യാറാവണം. അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം അവരുമായി കോണ്‍ഗ്രസ് ചര്‍ച്ചക്ക് തയ്യാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ദേശീയ തലത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് ശക്തികളെ […]