യു.എസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ചരിത്രനേട്ടം കൂടി കമലക്ക് സ്വന്തം

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ പുതുചരിത്രം കുറിച്ച് കമലാ ഹാരിസ്. യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ചാണ് കമല ചിത്രം കുറിച്ചത്. ആരോഗ്യ പരിശോധനകള്‍ക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് ഒരു മണിക്കൂറും 25 മിനിറ്റും കമല ഹാരിസിന് പ്രസിഡന്റ് പദവി കൈമാറിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റിന്റെ […]

ട്രാക്ടര്‍ റാലി പിന്‍വലിക്കില്ല; ആദ്യം നിയമ...

ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരാന്‍ കോര്‍ കമ്മറ്റിയില്‍ തീരുമാനം. ട്രാക്ടര്‍ റാലി അടക്കം മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാനും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനും പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീ [...]

അരുണാചലില്‍ വീണ്ടും ചൈനയുടെ കൈയ്യേറ്റം; 60 കെ...

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. കുറഞ്ഞത് 60 കെട്ടിടങ്ങളെങ്കിലും നിര്‍മിച്ചിട്ടുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നതെന്ന് എന്‍.ഡി.ട [...]

കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണം; ...

യുനൈറ്റഡ് നാഷന്‍സ്: യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച്. ഭീകരവാദത്തെയും ഭീകരരേയും പിന്തുണക്കുന്നാണ് പാകിസ്താന്റെ നിലപാടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറണം. കൈവശം വെച [...]

കുവൈത്തിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു

കുവൈത്ത് സിറ്റി: പള്ളികളിലെ സാമൂഹിക അകല നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ വിശ്വാസികള്‍ക്ക് തോളോടുതോള്‍ ചേര്‍ന്നു നിസ്‌കരിക്കാം. മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ ഔഖാഫ് മന്ത്രാലയത്തിന് മന്ത്രിസഭ നിര്‍ദേശം നല്‍കി. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതുകൂടാതെ കര്‍ണാടകയ്ക്കും വടക്കന്‍ കേരളത്തിനും സമീപത്തായി ചക്രവാതചുഴിയും നിലനില്‍ക്കുന്നു. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും (ചൊവ്വായും ബുധനും) വ്യാപകമായ മഴക്കും വടക്കന്‍ കേരളത്തിലും […]

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാപകമായ മഴ രാത്രിയിലും തുടര്‍ന്നേക്കും. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് […]

No Picture

തിരുവനന്തപുരത്ത് ശക്തമായ മഴ

തിരുവനന്തപുരം: ജില്ലയില്‍ ശക്തമായ മഴ. വിതുര, പൊന്‍മുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ. മറ്റ് മലയോര മേഖലകളിലും മഴ തുടരുകയാണ്. മഴയില്‍ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിൽ നിര്‍മാണ ക്രമക്കേട്.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ നിര്‍മാണക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം. ഗതാഗതമന്ത്രിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ക്രമക്കേടുകളെത്തുടര്‍ന്ന് ഇന്ദുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സ്വകാര്യ ബസുകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു.

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു ഗതാഗത മന്ത്രി ആന്റണി രാജുവും ബസ് ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ ഉള്‍പ്പടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്താനിരുന്നത്.