കെ ടെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 20 വരെയാക്കി

തിരുവനന്തപുരം: കെടെറ്റ് ഒക്ടോബര്‍ 2023 പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 20 വൈകീട്ട് 5 മണി വരെ നീട്ടി. ഇതിനകം അപേക്ഷ സമര്‍പ്പിച്ചതില്‍ തെറ്റ് സംഭവിച്ചവര്‍ക്ക് നവംബര്‍ 17 മുതല്‍ 20 വൈകീട്ട് 5 മണി വരെ തിരുത്താന്‍ അവസരമുണ്ട്. അതിനായി https://ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ […]

കൂടുതല്‍ പേരുമായി സംസാരിക്കാം; വാട്‌സ്ആപ്പ...

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയാണ് ഗ്രൂപ്പിലെ അംഗങ്ങളുമായി വോയിസ് കോള്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഗ്രൂപ്പുകളില്‍ ആശയ [...]

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം ...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന [...]

പത്താം ക്ലാസുകാര്‍ക്ക് ഐ.എസ്.ആര്‍.ഒ ക്ക് കീഴ...

തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡ്രൈവര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് ഒഴ [...]

ദീപവലി: ദുബൈയിലെ സ്‌കൂളുകൾക്ക് നാല് ദിവസത്തെ അവധി; ആഘോഷങ്ങൾ ഒഴിവാക്കി

ദുബൈ: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികൾ ഉൾപ്പെടെ വെള്ളി മുതൽ തിങ്കൾ വരെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവുമായി യാതൊരു വിധ ആഘോഷങ്ങളും സ്‌കൂളുകളിൽ നടത്തില്ലെന്ന് വിവിധ സ്‌കൂൾ അധികൃതർ അറിയിച്ചു. ദുബൈ ജെംസ് […]

ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍

പാരിസ്: ഗസ്സക്കു മേല്‍ ഇസ്‌റാഈല്‍ അതിശക്തമായ വ്യോമാക്രണം തുടരുന്നതിനിടെയും ഫലസ്തീന്‍ അനുകൂല റാലികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. അതേസമയം, ഇവിടങ്ങളില്‍ ഇസ്‌റാഈല്‍ അനുകൂല പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഇല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും റാലികളില്‍ സജീവമായി പങ്കെടുത്തുകൊണ്ട് അവരുടെ പിന്തുണ വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട്. യു.കെയില്‍ ‘ഭീകര പ്രവര്‍ത്തനങ്ങളെ […]

വിദേശ പഠനം; ഉപരിപഠനത്തിന് പുത്തന്‍ സാധ്യതകളുമായി ഗ്രീസ്; ഇന്ത്യയുമായി നടത്തിയ ചര്‍ച്ച വിജയം

വിദേശ ഉപരി പഠന സാധ്യതകള്‍ തേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലൊക്കെ തന്നെ വലിയ തോതിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം പഠനത്തിനും ജോലിക്കുമായി ഇതിനോടകം കുടിയേറിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പോപ്പുലര്‍ ഡെസ്റ്റിനേഷനുകള്‍ക്കപ്പുറത്തേക്ക് ഏഷ്യയിലേയും യൂറോപ്പിലെയും മറ്റ് […]

കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; ശുപാര്‍ശ ചെയ്ത് സുപ്രിംകോടതി കൊളീജിയം

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്ക് പുതിയ ജഡ്ജിമാര്‍. പുതുതായി അഞ്ച് ജുഡീഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ സുപ്രിംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എം ബി സ്‌നേഹലത, ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, […]

ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു

ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കയിലെ ഇസ്‌റാഈല്‍ എംബസി അറിയിച്ചു. 3,400ല്‍ കൂടുതല്‍ പേരെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്‌റാഈലിന്റെ കനത്ത ആക്രമണം തുടരുന്ന ഗാസയില്‍ 770 പേര്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈലിലെ തീര നഗരമായ അഷ്‌കലോണില്‍ നിന്ന് ജനങ്ങള്‍ […]

തിരുവനന്തപുരത്ത് അപൂര്‍വരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയില്‍ നിന്ന് പകര്‍ന്നതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.രോഗബാധിതര്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പനിയും മുണ്ടിനീരും ദേഹമാസകലമുള്ള നീരുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. അസഹനീയമായ […]